»   » ധനുഷിനെ നസ്‌റിയക്ക് പേടിയില്ല

ധനുഷിനെ നസ്‌റിയക്ക് പേടിയില്ല

Posted By:
Subscribe to Filmibeat Malayalam
Nazriya Nazim
തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങുന്ന നസ്‌റിയ നസീം ഇനി ധനുഷിന്റെ നായിക. തമിഴില്‍ രണ്ടു ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കേ ധനുഷിനൊപ്പം നൈയാണ്ടിയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം.

ടി വി അവതാരകയും മോഡലുമായ നസ്‌റിയെ മലയാളി പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞിരുന്നു. പളുങ്ക് എന്ന മമ്മുട്ടി ചിത്രത്തിലൂടെയാണ് നസ്‌റിയ ആദ്യമായി മെഗാസ്‌ക്രീനില്‍ എത്തുന്നത്.

സര്‍ഗുണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നൈയാണ്ടിയിലാണ് ധനുഷും നസ്‌റിയയും ഒരുമിച്ചഭിനയിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ജനപ്രിയ നായകനായ ധനുഷിനൊപ്പം അഭിനയിക്കാന്‍ പേടിയില്ല എന്നാണ് താരം പറയുന്നത്.

'നേരില്‍ കാണുന്നതിന് മുമ്പ് ഞങ്ങള്‍ ഫോണില്‍ കൂടെ ബന്ധപ്പെട്ടിരുന്നു'. ധനുഷ് ഭയങ്കര കൂള്‍ ആണെന്നാണ് പുള്ളിക്കാരിയുടെ അഭിപ്രായം. ഞാന്‍ ചെറുപ്പം മുതലേ ക്യാമറയ്ക്കു മുന്നിലായിരുന്നതുകൊണ്ട ്എനിക്ക് പ്രത്യേകിച്ച് പേടി തോന്നുന്നില്ലെന്നുമാണ് നസ്‌റിയ പറയുന്നത്. ഈയടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ മാഡ് ഡാഡി പ്രതീക്ഷിച്ചത്ര വിജയം നല്‍കിയില്ലെങ്കിലും ബാലതാരമായി വന്ന നസ്‌റിയക്ക് ഇപ്പോള്‍ തന്നെ കൈനിറയെ പടങ്ങളുണ്ട്.

English summary
Naiyandi will mark Nazriya Nazim's third outing in Tamil, even as her first two films in Kollywood are awaiting release

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam