»   » നസ്രിയ തിരിച്ചു വരുന്നു?

നസ്രിയ തിരിച്ചു വരുന്നു?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ചുരുങ്ങിയ കാലം കൊണ്ട് കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് നസ്രിയ നസീം. മലയാളത്തിനു പുറമേ തമിഴിലും നസ്രിയ അഭിനയിച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

സംവിധായകന്‍ ഫാസിലിന്റെ മകനും നടനുമായ ഫഹദിനെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുന്ന നസ്‌റിയ വീണ്ടും തിരിച്ചു വരുന്നു ? നസ്രിയ തിരിച്ചുവരുമെന്നു ഫഹദും വ്യക്തമാക്കിയതാണ്. നസ്രിയ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നുവെന്നാണ് അവരുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ പറയുന്നത്.

നസ്രിയ നസീം

ഏഷ്യാനെറ്റ് ചാനലില്‍ മ്യൂസിക് റിയാലിറ്റി ഷോയില്‍ അവതാരികയായാണ് നസ്രിയ പ്രേക്ഷക ശ്രദ്ധ നേടിയത്. പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായാണ് നസ്രിയയുടെ രംഗപ്രവേശം.

ബാംഗ്ലൂര്‍ ഡേയ്‌സ്

തുടര്‍ന്ന് ബാംഗ്ലൂര്‍ ഡേയ്സ് ,നേരം, ഓം ശാന്തി ഓശാന തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ നസ്രിയ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

വിവാഹശേഷം അഭിനയത്തില്‍ നിന്നു വിട്ടു

മറ്റു നടിമാരെപോലെ നസ്രിയയും വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ നസ്രിയ തിരിച്ചുവരുമെന്ന് ഫഹദ് വ്യക്തമാക്കിയിരുന്നു.

നസ്രിയയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

നസ്രിയയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് നടി വീണ്ടും അഭിനയ രംഗത്തേയ്ക്കു തിരിച്ചുവരവു നടത്താന്‍ പോവുകയാണെന്നു തെളിയിക്കുന്നത്. രണ്ടു വര്‍ഷമായി അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കുകയാണ് നസ്രിയ.

സാരിയില്‍ സുന്ദരിയായി നസ്രിയ

നസ്രിയ സാരിയിലുളള ചിത്രങ്ങളാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്. പല പോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളില്‍ നസ്രിയ മെലിഞ്ഞിട്ടുണ്ടെന്നു കാണാം. വിവാഹ ശേഷം നസ്രിയ തടിച്ചിരുന്നു. നസ്രിയയുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. 1.70 ലൈക്കുകളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.

നസ്രിയ ഹിറ്റ്നസിന് പ്രാധാന്യം കൊടുക്കുന്നു

നസ്രിയ ഫിറ്റ്‌നസിന് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയെന്നാണ് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ നടി അഭിനയലോകത്തേയ്ക്കു തിരിച്ചു വരവിനൊരുങ്ങിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നസ്രിയയുടെ ക്യൂട്ട് ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Nazriya Nazim, the young actress still has a huge fan following, despite being away from the industry for the past 2 years. The social media's response towards Nazriya's Facebook updates indicates the same.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam