»   » നസ്‌റിയ എന്റെ നല്ല സുഹൃത്ത്: ദുല്‍ഖര്‍

നസ്‌റിയ എന്റെ നല്ല സുഹൃത്ത്: ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

നസ്‌റിയ നസീമും നിവിന്‍ പോളിയും തമ്മില്‍ നല്ലൊരു കെമിസ്ട്രി വര്‍ക്കൗട്ടാകുന്നുണ്ട് എന്നത് ഇരുവരും ഒന്നിച്ചഭിനയിച്ച ആല്‍ബവും സിനിമയും ഹിറ്റായപ്പോഴേ പ്രേക്ഷകര്‍ വിലയിരുത്തിയതാണ്. വളരെ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രം നായികയായി അഭിനയിച്ചിട്ടുള്ള നസ്‌റിയയ്ക്ക് അത്രമാത്രമേ നായകന്മാരും ഉള്ളൂ. അങ്ങനെ വരുമ്പോള്‍ നിവിന്‍ പോളിയുമായി മാത്രമല്ല ദുല്‍ഖര്‍ സല്‍മാനുമായി നസ്‌റിയയ്ക്ക് കെമിസ്ട്രി വര്‍ക്കൗട്ടാകുന്നുണ്ട്.

അതുകൊണ്ടാകുമല്ലോ സലാല മൊബാല്‍സ് കണ്ടതിന് ശേഷം ഇരുവരെയും ഒന്നിപ്പിച്ച് മറ്റൊരു ചിത്രമെടുക്കാന്‍ ബാലാജി മോഹനെ പ്രേരിപ്പിച്ചത്. സാലലയ്ക്ക് ശേഷം ദുല്‍ഖറും നസ്‌റിയയും താരജോഡികളായ ദ്വിഭാഷ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഇന്ന്( ഏപ്രില്‍ 25) തിയേറ്ററിലെത്തി. തമിഴില്‍ വായിമൂടി പേസുവോം എന്നും മലയാളത്തില്‍ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്നും പേരിട്ടിരിക്കുന്ന ചിത്രത്തിന് ലഭിക്കുന്ന ആദ്യപ്രതികരണങ്ങള്‍ മികച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

vaayai-moodi-pesuvom

നിവിനും നസ്‌റിയയും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായതുകൊണ്ട് അഭിനയിക്കാന്‍ കംഫര്‍ട്ടബഌണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. നിവിനിനൊപ്പം മാത്രമല്ല ദുല്‍ഖറുമായും നസ്‌റിയ നല്ല സൗഹൃദമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ദുല്‍ഖറിനോട് ചോദിച്ചപ്പോല്‍ താരവും നല്‍കിയത് ഇതേ മറുപടിയാണ്.

നസ്‌റിയ എന്റെ നല്ലൊരു സുഹൃത്താണ്. എന്റെ ഒരു കസിന്‍ വഴി എനിക്ക് നസ്‌റിയയെ നേരത്തേ അറിയാം. ഞങ്ങളുടെ കുടുംബത്തിനും നേരത്തെ നസ്‌റിയയെ അറിയാം. എന്റെ ഭാര്യയുമായും നസ്‌റിയ നല്ല സൗഹൃദത്തിലാണ്. ഈ കെമിസ്ട്രി സിനിമയിലും നന്നായി വന്നിട്ടുണ്ട് എന്ന് കരുതുന്നു- ദുല്‍ഖര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഈ സൗഹൃദത്തെ കുറിച്ച് പറഞ്ഞത്.

English summary
Nazriya Nazim is my best friend say Dulquar Salman
Please Wait while comments are loading...

Malayalam Photos

Go to : More Photos