»   » നയന്‍താരയുടെ ഉപദേശം വേണ്ട നസ്രിയ നസീം

നയന്‍താരയുടെ ഉപദേശം വേണ്ട നസ്രിയ നസീം

Posted By:
Subscribe to Filmibeat Malayalam

തമിഴ് ചിത്രമായ നെയ്യാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് നടി നസ്രിയ നസീമിനെതിരെയും അനുകൂലിച്ചും പലരും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചലച്ചിത്രലോകത്തുള്ളവരും അല്ലാത്തവരുമുണ്ട്. ഡ്യുപ്പിനെ വച്ചെടുത്ത ഭാഗങ്ങള്‍ തന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു നസ്രിയയുടെ പരാതി. ഇതേത്തുടര്‍ന്ന് കുറച്ചുനാള്‍ വിവാദം കത്തിനിന്നു. പിന്നീട് കാര്യം മനസിലായ നസ്രിയ സംവിധായകനെതിരെ നല്‍കിയ പരാതി പിന്‍വലിയ്ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ നടി നയന്‍താര നസ്രിയയുടെ ചെയ്തികളെ വിമര്‍ശിച്ചുകൊണ്ടുരംഗത്ത് വന്നിരുന്നു. നസ്രിയ തികച്ചം ബാലിശമായ കാര്യത്തിന്റെ പേരില്‍ കടുംപിടുത്തം കാണിച്ചെന്നായിരുന്നു നയന്‍താരയുടെ നിരീക്ഷണം. സിനിമയുടെ ഭാഗമായി ആരും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും നയന്‍താര അഭിപ്രായപ്പെട്ടിരുന്നു.

കുറച്ചനാള്‍ കഴിഞ്ഞാണെങ്കിലും ഇപ്പോള്‍ നയന്‍താരയ്ക്ക് ഇക്കാര്യത്തില്‍ മറുപടി കൊടുത്തിരിക്കുകയാണ് നസ്രിയ. നയന്‍താര തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇടപെടേണ്ടെന്നും ആ സമയം കൊണ്ട് സ്വന്തം കാര്യം നോക്കണമെന്നുമാണ് നസ്രിയ പറയുന്നത്.

എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നയന്‍താര ആരാണ്, എന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ എനിയ്ക്കറിയാം. അവരുടെ അഭിപ്രായപ്രകടനം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. എന്നെ വിമര്‍ശിയ്ക്കാന്‍ നയന്‍താര മികച്ചൊരു വ്യക്തിയാണെന്ന് തോന്നുന്നില്ല- നസ്രിയ പറഞ്ഞു.എന്തായാലും നെയ്യാണ്ടി വിവാദവുമായി ബന്ധപ്പെട്ട് നയന്‍താര നടത്തിയ അഭിപ്രായപ്രകടനവും സില്ലി ഗേള്‍ വിശേഷണവുമൊന്നും നസ്രിയയ്ക്ക് ഒട്ടും പിടിച്ചിട്ടില്ല.

English summary
Now, Nazriya, who is very adament with her decisions and beliefs, could not take it. She lashes out to the comments made by Nayantara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam