»   » നസ്രിയയ്ക്കും സ്വന്തമായി വെബ്‌സൈറ്റ്

നസ്രിയയ്ക്കും സ്വന്തമായി വെബ്‌സൈറ്റ്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ സ്വന്തമായി വെബ്‌സൈറ്റുള്ള താരങ്ങളുടെ കൂട്ടത്തിലേയ്ക്ക് നസ്രിയ നസീമും. താന്‍ ഔദ്യോഗിക വെബ്‌സൈറ്റ് തുടങ്ങിയതായി നസ്രിയ ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. നസ്രിയ ഫോര്‍ യു എന്നാണ് വെബ്‌സൈറ്റിന്റെ പേര്.

താന്‍ സ്വന്തമായി ഒരു വെബ്‌സൈറ്റ് തുടങ്ങാന്‍ പോവുകയാണെന്നും അതിന്റെ പ്രാഥമിക ഡിസൈന്‍ തയ്യാറായിട്ടുണ്ടെന്നും വ്യക്തമാക്കിയ നസ്രിയ സൈറ്റിന്റെ കാര്യത്തില്‍ അരാധകര്‍ അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ റിലീസുകള്‍, വരാന്‍ പോകുന്ന സ്വന്തം ചിത്രങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്.

Nazriya

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കും ദിലീപിനും സ്വന്തം പേരില്‍ വെബ്‌സൈറ്റുകളുണ്ട്. സിനിമയില്‍ രണ്ടാമൂഴത്തിന് തയ്യാറെടുക്കുന്ന മഞ്ജുവാര്യരും ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നാലെ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്.

English summary
Actress Nazriya Nazim had launched an official website named Nazriya For U

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam