»   » നെയ്യാണ്ടി ചതിച്ചു;വിജയ് ചിത്രത്തിലും നസ്‌റിയയില്ല

നെയ്യാണ്ടി ചതിച്ചു;വിജയ് ചിത്രത്തിലും നസ്‌റിയയില്ല

Posted By:
Subscribe to Filmibeat Malayalam

നസ്‌റിയ്ക്ക് കഷ്ടകാലും ഓട്ടോ കാശുകൊടുത്ത് വരികയാണെന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. നെയ്യാണ്ടി എന്ന ചിത്രത്തില്‍ ഇല്ലാത്ത സീനിന്റെ പേരു പറഞ്ഞ് വെറുതെ 'സീനു'ണ്ടാക്കിയത് നസ്‌റിയയ്ക്ക് വലിയ തിരിച്ചടിയായി. തമിഴില്‍ വന്നിരുന്ന ഓഫറുകളെല്ലാം ഓരോരുത്തരായി പിന്‍വലിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

ജീവ നായകനാകുന്ന 'നീ നല്ല വരുവാഡ' എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ ആദ്യം അവസരം കിട്ടിയത് നസ്‌റിയയ്ക്കായിരുന്നു. എന്നാല്‍ നെയ്യാണ്ടി എന്ന ചിത്രത്തിലെ ഒരു രംഗത്തെ ചൊല്ലി സംവിധായകനും നിര്‍മാതാവിനും ചെന്നൈ പൊലീസില്‍ലും നടികര്‍ സംഘത്തിലും പരാതി നല്‍കിയിനെ തുടര്‍ന്ന് ജീവ തന്നെ തന്റെ നായികയായി നസ്‌റിയ വേണ്ടെന്ന് സംവിധായകനെ അറിയിക്കുകയായിരുന്നത്രെ.

Nazriya Nazim

ഇപ്പോഴിതാ ജീവയ്ക്ക് പിന്നാലെ വിജയ് യും. മരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ്‌ക്കൊപ്പമഭിനയിക്കാന്‍ ആദ്യം അവസരം ലഭിച്ചത് നസ്‌റിയായ്ക്കാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നെ നായികാ വേഷം സമാന്തയ്ക്കായി. എങ്കിലും ഇതിലെ മറ്റൊരു റോള്‍ നസ്‌റിയയ്ക്ക് പറഞ്ഞു വച്ചിരുന്നത്രെ. എന്നാല്‍ അതും ഇപ്പോഴില്ലെന്നാണ് കേള്‍ക്കുന്നത്.

നെയ്യാണ്ടി എന്തുകൊണ്ടും നസ്‌റിയയ്ക്ക് തിരിച്ചടിയായെന്ന് പറഞ്ഞാല്‍ മതിയല്ലോ. തമിഴില്‍ രണ്ട് ചിത്രങ്ങളാണ് നസ്‌റിയയ്ക്ക് ഇടവിട്ട് ഇറങ്ങിയത്. ആര്യ, നയന്‍താര, ജയ് തുടങ്ങിയ വലിയൊരു താര നിരയുള്ള രാജ റാണിയും ധനുഷിന്റെ നായികയായി നെയ്യാണ്ടിയും. രാജാറാണി നല്ല വിജയം തേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് നെയ്യാണ്ടി പുറത്തു വന്നത്. ചിത്രം തകര്‍പ്പന്‍ പരാജയമായെന്ന് മാത്രമല്ല നസ്‌റിയ ഉണ്ടാക്കിവച്ച് പബ്ലിസിറ്റി സ്റ്റണ്ടിന് വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടിയും വന്നു

English summary
Our KT fans would be quite aware that Nazriya Nazim’s name was in the mix for Ilayathalapathy-A.R.Murugadoss project for substantial time. Reports now confirm that though Samantha was the lead role, the makers wanted Nazriya Nazim to be the second heroine. However the recent Naiyaandi controversy has made the makers decide not to cast Nazriya in the movie and look elsewhere.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam