»   » ഫഹദിനോട് ചേര്‍ന്ന് നിന്ന് നസ്‌റിയയുടെ പെരുന്നാള്‍ ആശംസ, എവിടെ വയര്‍ എവിടെ ?

ഫഹദിനോട് ചേര്‍ന്ന് നിന്ന് നസ്‌റിയയുടെ പെരുന്നാള്‍ ആശംസ, എവിടെ വയര്‍ എവിടെ ?

By: Rohini
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനൊപ്പമുള്ള മൂന്നാമത്തെ പെരുന്നാള്‍ ആഘോഷിക്കുകയാണ് നസ്‌റിയ നസീം. എല്ലാ വര്‍ഷവും പിറന്നാളിനും റംസാസനുമൊക്കെ ഫഹദിനൊപ്പം നിന്ന് ഒരു സ്‌പെഷ്യല്‍ ഫോട്ടോ ഫേസ്ബുക്കിലിടുന്നത് നസ്‌റിയയുടെ ശീലമാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.

ചെരിഞ്ഞും മറിഞ്ഞും നോക്കിയാലും നേരെ നിന്ന് നോക്കിയാലും നസ്‌റിയ തന്നെ, പക്ഷെ നസ്‌റിയ അല്ല!!

ഫഹദ് ഫാസിലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് നസ്‌റിയ ആരാധകര്‍ക്ക് റംസാന്‍ ആശംസകള്‍ അറിയിച്ചത്. മണിക്കൂറൊന്ന് കഴിയുമ്പോഴേക്കും ഫോട്ടോ വൈറലായി. ഇതിനോടകം 75 ആയിരത്തിലധികം ലൈക്കുകളും മുന്നൂറിലധികം ഷെയറുകളും ഫോട്ടോയ്ക്ക് വന്നു.

nazriya-fahadh

ഒരാഴ്ച മുന്‍പ് നസ്‌റിയ ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അല്ല എന്നതിന് തെളിവു കൂടെയാണ് റംസാന്‍ ആശംസ നേര്‍ന്ന് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. അല്പം കൂടെ മെലിഞ്ഞെങ്കിലേ ഉള്ളൂ..

അതേ സമയം നസ്‌റിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി തിരിച്ചു വരുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അഞ്ജലി വാര്‍ത്ത നിഷേധിച്ചു. നസ്‌റിയയുടെ മടങ്ങിവരവിന് കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

English summary
Nazriya Nazim's Eid Mubarak wishes to all
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam