»   » നസ്‌റിയ സെറ്റില്‍ നിന്ന് മുങ്ങിയത് പരീക്ഷയ്ക്ക്

നസ്‌റിയ സെറ്റില്‍ നിന്ന് മുങ്ങിയത് പരീക്ഷയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

ഒരു തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് യുവനായിക നസ്‌റിയ മുങ്ങിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ ഒരു രംഗം അഭിനയിക്കാനുള്ള മടികൊണ്ടാണ് താരം മുങ്ങിയതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ അതല്ല. നസ്‌റിയയ്ക്ക് ഇപ്പോള്‍ പരീക്ഷയാണ്. അതുകൊണ്ട് അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയിരിക്കുയാണ് താരം. ഇക്കാര്യം ട്വിറ്ററിലൂടെ നസ്‌റിയ തന്നെയാണ് അറിയിച്ചത്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആര്‍ സംവിധാനം ചെയ്യുന്ന റബാസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നസ്‌റിയ മുങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ ഒരു ഭാഗത്ത് നസ്‌റിയയും നായകനും തമ്മിലുള്ള ആദ്യരാത്രി രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. മസാല ചിത്രത്തിലഭിനയിക്കില്ലെന്ന് ആദ്യമെ നിലപാടറിയിച്ച നസ്‌റിയ മടിച്ചുമടിച്ചാണ് ഈ രംഗത്ത് അഭിനയിച്ചിരുന്നത്.

Nazriya Nazim

ഒടുവില്‍ ചിത്രീകിച്ച ഭാഗം സ്‌ക്രീനില്‍ കാണിച്ചതില്‍ പിന്നെ സെറ്റില്‍ നിന്ന് നസ്‌റിയയെ കാണാതായെന്നും, മസാലപ്പടങ്ങളില്‍ അഭിനയിക്കില്ലെന്ന് പിന്നീട് ഫോണില്‍ വിളിച്ചറിയിക്കുകയുമായിരുന്നത്രെ. എന്നാല്‍ തനിക്ക് പരീക്ഷയായതുകൊണ്ടാണ് സെറ്റില്‍ നിന്ന് വിട്ടുനിന്നതെന്ന് നസ്‌റിയ തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.

English summary
Mallu young sensation Nazriya Nazim who wrote in twitter that she is taking leave from film for exam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam