»   » തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: തമിഴ് സിനിമയില്‍ നസ്‌റിയയ്ക്ക് അപ്രാഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ട്. നയ്യാണ്ടി എന്ന ചിത്രത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് കരാര്‍ ഉറപ്പിച്ച പല ചിത്രങ്ങളില്‍ നിന്നും നസ്‌റിയയെ പുറത്താക്കാന്‍ കാരണമായതെന്നാണ് സൂചന. ജയ് നായകനാകുന്ന 'തിരുമണം എന്നും നിക്കാഹ്', ജീവയുടെ 'നീ നല്ലാ വരുവാട് ' എന്നീ സിനിമകളില്‍ നിന്ന് നസ്‌റിയയെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നയ്യാണ്ടിയില്‍ തന്റെ ശരീരഭാഗങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിയ്ക്കും വിധം ഡ്യൂപ്പിനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സൃഷ്ടിച്ചുവെന്ന് നസ്‌റിയ ആരോപിച്ചിരുന്നു. തുടര്‍ന്ന് സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പരാതിയുമായി നസ്‌റിയ രംഗത്ത് വരികയും ചെയ്തു. ഒടുവില്‍ പരാതി പിന്‍വലിച്ച് പ്രശ്‌നത്തില്‍ നിന്ന് തലയൂരിയെങ്കിലും തമിഴകത്ത് 'കുഴപ്പക്കാരി' ഇമേജാണ് നസ്‌റിയയ്ക്കുള്ളതെന്നാണ് സൂചന.

നയ്യാണ്ടി ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചത്ര വിജയം കൈവവരിച്ചില്ല. സംവിധായകന്‍ സര്‍ഗുണന് അനുകൂലമായി തമിഴില്‍ സഹാതാപം തരംഗം ഉണ്ടായി. ഇതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നസ്‌റിയയാണെന്ന പ്രചാരണവും ശക്തമായി. നസ്‌റിയയുടെ വിവാദവും വിവാദത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളും ഇതാ

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

നയ്യാണ്ടി വിവാദത്തെത്തുടര്‍ന്ന് പുതിയ ചിത്രങ്ങള്‍ക്കായി സംവിധായകര്‍ നസ്‌റിയയെ സമീപിയ്ക്കുന്നില്ലെന്നാണ് സൂചന

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും നല്ല അഭിനേത്രിയെന്ന പേര് നസ്‌റിയയ്ക്ക് ലഭിച്ച് കഴിഞ്ഞു.

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

തമിഴില്‍ നിന്ന് നസ്‌റിയയ്ക്ക് ലഭിയ്ക്കുന്ന ഓഫറുകള്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

തമിഴില്‍ ഉണ്ടായ വിവാദങ്ങളും അതിനെത്തുടര്‍ന്ന് അനുഭവിച്ച മാനസിക വിഷമങ്ങളും നസ്‌റിയയെ പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു. മലയാള ചിത്രങ്ങളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് താരത്തിന്റെ തീരുമാനം

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

തിരുമണം എന്നും നിക്കാഹ് എന്ന ജയ് ചിത്രത്തിലാണ് നസ്‌റിയ അടുത്തതായി അഭിനയിക്കാമെന്നേറ്റത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് നസ്‌റിയയെ ഒഴിവാക്കിയെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്.

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

ജീവയ്‌ക്കൊപ്പം നീ നല്ലാ വരുവാട എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് നസ്‌റിയ കരാര്‍ ഒപ്പിട്ടിരുന്നു

തമിഴില്‍ നസ്റിയയ്ക്ക് അപ്രഖ്യാപിത വിലക്ക്?

ദുല്‍ഖറിനൊപ്പം സലാല മൊബൈല്‍സ്, ഓം ശാന്തി ഓശാന, ഹായ് ഐ ആം ടോണി എന്നിവയാണ് നസ്‌റിയയുടെ ഇനി പുറത്തിറങ്ങാനുള്ള മലയാളം ചിത്രങ്ങള്‍

English summary
Nazriya Nazim seems to have probably committed biggest mistake of her career. The actress, who created a controversy prior to the release of Naiyaandi, is unofficially banned from Tamil film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam