»   » ഈ ആളുകള്‍ക്കൊക്കെ എന്തുപറ്റി നസ്രിയ നസീം

ഈ ആളുകള്‍ക്കൊക്കെ എന്തുപറ്റി നസ്രിയ നസീം

Posted By:
Subscribe to Filmibeat Malayalam

എന്തൊക്കെയാണ് തന്നെക്കുറിച്ച് ആളുകള്‍ പറഞ്ഞുപരത്തുന്നതെന്ന് അതിശയിക്കുകയാണ് യുവനടി നസ്രിയ നസീം. എന്തിനാണ് എല്ലാവരും ഇങ്ങനെ ഇല്ലാക്കഥകള്‍ പറയുന്നതെന്നും താരം ചോദിയ്ക്കുന്നു. ഇപ്പോള്‍ നസ്രിയയെ അതിശയിപ്പിച്ചിരിക്കുന്നത് മറ്റൊന്നുമല്ല. നെയ്യാണ്ടി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച നടി നയന്‍താരയ്ക്ക് താന്‍ ചുട്ടമറുപടി നല്‍കിയെന്ന വാര്‍ത്തകളാണ്.

നെയ്യാണ്ടി വിവാദത്തില്‍ നസ്രിയ ചെയ്തതൊന്നും ശരിയായില്ലെന്ന് പറഞ്ഞ നയന്‍താര നസ്രിയയെ സില്ലി ഗേള്‍ എന്ന് വിശേഷിപ്പിച്ചതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് നസ്രിയ മറുപടി നല്‍കിയെന്നും നയന്‍താര തന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് നസ്രിയ വ്യക്തമാക്കിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതെല്ലാം വെറും കെട്ടുകഥകളാണെന്നും താനും നയന്‍താരയും നല്ല കൂട്ടുകാരാണെന്നുമാണ് നസ്രിയ പറയുന്നത്. ആളുകള്‍ക്കെന്താണ് പറ്റിയത്. ഈ കഥകളെല്ലാം കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്, ഞങ്ങള്‍ രണ്ടുപേരും നല്ല കൂട്ടുകാരാണ്- ഇങ്ങനെയാണ് ഏറ്റവും പുതിയ വാര്‍ത്തയോട് നസ്രിയ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

നെയ്യാണ്ടി വിവാദത്തോടെ തെന്നിന്ത്യയില്‍ പുതിയൊരു താരപ്പോരിന് കളമൊരുങ്ങുകയാണെന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം നസ്രിയയെ നയന്‍താരയ്ക്ക് മറുപടി നല്‍കിയെന്ന പേരില്‍ വാര്‍ത്തകള്‍ വന്നത്. ഇത്തരത്തിലൊരു പോരിന് വിദൂര സാധ്യതകള്‍ പോലുമില്ലെന്നാണ് നസ്രിയയുടെ പ്രതികരണം നല്‍കുന്ന സൂചന.

English summary
Nazriya reacted to latest news about herself and Nayanthara that the rumours are making her laugh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam