»   » ആന്റണ്‍ ചെക്കോവായി നെടുമുടി വേണു

ആന്റണ്‍ ചെക്കോവായി നെടുമുടി വേണു

Posted By:
Subscribe to Filmibeat Malayalam

റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ നാടകമായ ദി ബെറ്റിനെ ആധാരമാക്കി സിനിമ വരുന്നു. ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ കിരണ്‍ രവീന്ദ്രനാണ് ദി ബെറ്റഇനെ ആധാരമാക്കി പന്തയം എന്ന പേരില്‍ സിനിമയെടുക്കുന്നത്. ചിത്രത്തില്‍ നടന്‍ നെടുമുടി വേണുവാണ് ആന്റണ്‍ ചെക്കോവായി അഭിനയിക്കുന്നത്. രവി വള്ളത്തോളം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പിന്നണി ഗായിക അരുന്ധതിയുടെ മകല്‍ ചാരു ഹരിഹരനാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. സംവിധായകന്‍ സാജു അരൂരിനൊപ്പം കിരണ്‍ രവീന്ദ്രന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Nedumudi Venu

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ നെടുമുടി വേണും ആന്റണ്‍ചെക്കോവാകുമ്പോള്‍ അത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുമെന്നാണ് ചലച്ചിത്രലോകത്തെ സംസാരം.

English summary
Actor Nedumudi Venu acting as Anton Chekov in Kiran Raveendran's film Panthayam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam