»   » ആരാധകര്‍ വഴിതെറ്റിക്കും! മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുള്ള ആരാധകരെ കുറിച്ചാണോ നെടുമുടി വേണു പറയുന്നത്

ആരാധകര്‍ വഴിതെറ്റിക്കും! മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുള്ള ആരാധകരെ കുറിച്ചാണോ നെടുമുടി വേണു പറയുന്നത്

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ വിജയിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം താരങ്ങളുടെ ഫാന്‍സുകാരുടെ പിന്തുണ കൂടിയുള്ളത് കൊണ്ടാണ്. താരരാജാക്കന്മാരുടെ ആരാധകരാണെങ്കില്‍ ജീവന്‍ കൊടുക്കാനും തയ്യാറായി നടക്കുന്നവരാണ്. അക്കൂട്ടത്തില്‍ ഇളയദളപതി വിജയിയുടെ സിനിമയുടെ റിലീസ് ആഘോത്തിനിടെ അപകടത്തില്‍ മരിച്ച ആരാധകനെയും നമ്മള്‍ കണ്ടിരിക്കുന്നതാണ്.

പ്രണയവും പാട്ടും വ്യത്യസ്ത അനുഭൂതിയാണ്! അതിനെ സ്‌നേഹിക്കുന്നവര്‍ക്കായി വേലൈക്കാരനിലെ പാട്ടിതാ...

പലപ്പോഴും ഈ ആരാധന നല്ലതിനെക്കാള്‍ മോശമായി മാറുന്നുണ്ട്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ലെന്നുള്ളതാണ് വസ്തുത. അതിനിടെ മലയാള സിനിമയിലെ ഫാന്‍സുകാരുടെ അതിപ്രസരം താരങ്ങളെ വഴിത്തെറ്റിക്കുന്നതായി തോന്നുന്നുണ്ടെന്ന് നടന്‍ നെടുമുടി വേണു വ്യക്തമാക്കിയിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫാന്‍സുകാര്‍ അതിരുകടക്കുന്നുണ്ടോ?


മലയാള സിനിമയിലെ ഫാന്‍സുകാരുടെ അതിരുകടന്ന പ്രവര്‍ത്തികളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുയാണ് നടന്‍ നെടുമുടി വേണു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫാന്‍സുകാര്‍ അതിരു കടക്കുന്നു

ആരാധകരുടെ അതിര് കടന്ന പ്രവര്‍ത്തികള്‍ താരങ്ങളെ തെറ്റായ വഴിയിലൂടെ നടത്തിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് നെടുമുടി വേണു പറയുന്നത്. മാത്രമല്ല സിനിമകള്‍ കാണുന്നതിന് പലരീതികളുണ്ട്. അതെന്താണെന്നും താരം സൂചിപ്പിച്ചിട്ടുണ്ട്.

തന്മാത്ര പോലെയല്ല പുലിമുരുകന്‍

തന്മാത്ര കാണുന്നത് പോലെയല്ല പുലിമുരുകന്‍ കാണേണ്ടത്. തന്മാത്ര കാണാന്‍ പോയപ്പോള്‍ തിയറ്ററില്‍ ബഹളമുണ്ടാക്കിയവരുണ്ട്. എന്നാല്‍ പുലിമുരുകന്‍ അങ്ങനെയായിരുന്നില്ല. ഗൗരവമുള്ള സിനിമകള്‍ അതേ രീതിയില്‍ തന്നെ കാണാണമെന്നും നെടുമുടി വേണു പറയുന്നു.

ഇതൊന്നും മലയാളത്തിന് ചേരുന്നതല്ല


സിനിമയുടെ റിലീസിന് പാലഭിഷേകം പോലത്തെ പരിപാടികള്‍ വന്നിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ ഇവയൊന്നും മലയാള സിനിമയിക്ക് ചേരുന്നവയല്ലെന്നും താരം വ്യക്തമാക്കുന്നു.

പ്രായം അംഗീകരിക്കുന്നില്ല


അവരവരുടെ പ്രായം അംഗീകരിക്കുന്നതിന് മലയാള സിനിമയിലെ നായക നടന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ സങ്കല്‍പ്പം മറ്റ് ഭാഷകളിലെ പോലെ മലയാളത്തില്‍ അത്ര തീവ്രമല്ല. മാത്രമല്ല നമ്മൂടെ താരങ്ങള്‍ പലപ്പോഴും സാധാരണക്കാര്‍ തന്നെയാണെന്നും നെടുമുടി വേണു അഭിപ്രായപ്പെടുന്നു.

English summary
Nedumudi Venu says the heroes have difficulty accepting age

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X