»   »  പുതുവര്‍ഷത്തില്‍ നിന്നേം കൊല്ലും ഞാനും ചാവും

പുതുവര്‍ഷത്തില്‍ നിന്നേം കൊല്ലും ഞാനും ചാവും

Posted By:
Subscribe to Filmibeat Malayalam

നി കൊ ഞാ ചാ... കുറച്ചുകാള്‍ മുമ്പ് വരെ ജനം കരുതിയിരുന്നത് ഇതൊരു കൊറിയന്‍ പടമാണെന്നാണ്. സെക്കന്റ് ഷോയിലെ കുരുടിയായി തകര്‍ത്ത സണ്ണി വെയ്‌ന്റെ പോസ്റ്റര്‍ കണ്ടതോടെയാണ് സംഭവം ഒരു മലയാളസിനിമയാണെന്ന് പലര്‍ക്കും മനസ്സിലായത്. നിന്നേം കൊല്ലും ഞാനും ചാവും എന്നതിന്റെ ചുരുക്കപ്പേരാണ് നീ കൊ ഞാ ചാ എന്നും പിന്നീട് അറിവായി.

അങ്ങനെപ്പേരില്‍ തന്നെ നാട്ടുകാരെ വട്ടംചുറ്റിച്ച നി കൊ ഞാ ചാ. ജനുവരി നാലിന് തിയറ്ററുകളിലെത്തുകയാണ്. പേര് സൂചിപ്പിയ്ക്കും പെല സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണിത്.

Nee Ko Njaa Cha

മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിയ്ക്കുന്നത്. റോഷനും അബുവും ജോയും സുഹൃത്തുക്കളാണ്. ജോ, ഒരു ചാനലിലെ ഫോണ്‍ ഇന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആണ്. റോഷന്‍ പ്ലാസ്‌റിക് സര്‍ജനും.അബു സിനിമയില്‍ സഹ സംവിധായനായി പ്രവര്‍ത്തിക്കുന്നു.സണ്ണിയാണ് റോഷനെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേയ്ക്ക് ആലീസും, അനിതാ ജോര്‍ജും, ഹസാനയും കടന്നു വരുന്നു. അവരുടെ സൗഹൃദം ക്രമേണ പ്രണയമായി വളരുന്നു. പിന്നീട് ഇവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ബാക്കി.

അബുവും, ജോയും ആയി വേഷമിടുന്നത് പുതുമുഖങ്ങളായ സഞ്ജു, പ്രവീണ്‍ എന്നിവരാണ്. സിജാ ജോസ്, രോഹിണി, ചിന്നു കുരുവിള, പാര്‍വതി നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ന്യൂജനറേഷന്‍ ശൈലി പരീക്ഷിയ്ക്കുന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിയ്ക്കുകയാണ് സണ്ണി വെയ്ന്‍. ലാല്‍ജോസിന്റെയും ശ്യാമപ്രസാദിന്റെയും സംവിധാനസഹായിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായെത്തുന്ന ഗിരീഷാണ് നി കൊ ഞാ ചാ സംവിധാനം ചെയ്യുന്നത്.

ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും,അനീഷ് എം തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത സിനിമാ നിര്‍മ്മാതാവ് രേവതി കലാമന്ദിര്‍ സുരേഷ് കുമാറിന്റെ അനന്തിരവനാണ് സന്ദീപ്.

English summary
Urvasi Theaters Banner, Sandip Senan and Anish M. Thomas producing malayalam movie "Nee Ko Njaa Cha" is getting ready to taste the theaters screen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam