»   » ട്രാവല്‍ മൂവി ;നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

ട്രാവല്‍ മൂവി ;നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയാണ് സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രം. ചാപ്പാ കുരിശിന് ശേഷം സമീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നുമാണ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

യാത്രയെ കേന്ദ്രമാക്കി മലയാളത്തില്‍ അധികം ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. ഈ ചിത്രത്തില്‍ രണ്ട് യുവാക്കള്‍ കോഴിക്കോട്ടുനിന്നും നാഗാലാന്റിലേയ്ക്ക് ബൈക്കില്‍ യാത്രചെയ്യുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചുരുള്‍ നിവരുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

സെക്കന്റ് ഷോയന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെയും സണ്ണി വെയ്‌നിന്റെയും അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തങ്ങളുടെ അഭിനയശേഷി തെളിയിച്ച രണ്ടുപേരും വീണ്ടും ഒന്നിയ്ക്കുകയാണ് നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയിലൂടെ.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

മണിപ്പൂരിയിലെ പ്രശസ്ത നടിയും മോഡലുമായ സൂര്‍ജ ബാലയും മുംബൈ മോഡലും നടിയുമായ പലോമ മൊണ്ണപ്പയുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

പ്രശസ്ത ബംഗാളി നടന്‍ ധൃതിമന്‍ ചാറ്റര്‍ജി, ജോയ് മാത്യു, കെടിസി അബ്ദള്ള, പലാമോ മൊന്‍തപ്, വനിതാ കൃഷ്ണചന്ദ്രന്‍, അനിഘ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

കൊഴിക്കോടുമുതല്‍ നാഗാലാന്റ് വരെയുള്ള യാത്രക്കിടെ കര്‍ണടകം, ആന്ധ്ര, ഒറീസ, ബംഗാള്‍, അസം, നാഗാലാന്റ് എന്നീ സ്ഥലങ്ങളില്‍ വച്ചെല്ലാം ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്. മനോഹമരായ ദൃശ്യവിരുന്നായിരിക്കും ചിത്രമെന്നാണ് സൂചന.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

ഡാഡി കൂള്‍, നിദ്ര, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രഹ്ങല്‍ക്കെല്ലാം ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സമീറായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം ചിത്രത്തില്‍ സമീര്‍ ഒരു കുറവും വരുത്തുകയില്ലെന്ന് പ്രതീക്ഷിയ്ക്കാം.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹീല്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത്. ഹാഷിര്‍ മുഹമ്മദാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ ഓണച്ചിത്രമായിട്ടായിരിക്കും ചിത്രം പ്രദര്‍സനത്തിനെത്തുക.

English summary
Neelakasham Pachakkadal Chuvanna Bhoomi. A film by Sameer Thahir. Starring Dulquer Salmaan and Sunny Wayn

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam