»   » സണ്ണി വെയിനിനു പകരം ബിജു മേനോന്റെ ചിത്രത്തില്‍ നീരജ് മാധവ് അഭിനയിക്കുന്നു! കാരണം ഇതാണ്!!!

സണ്ണി വെയിനിനു പകരം ബിജു മേനോന്റെ ചിത്രത്തില്‍ നീരജ് മാധവ് അഭിനയിക്കുന്നു! കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നായകനായും വില്ലന്‍ കഥാപാത്രങ്ങളുമായിട്ടുമായിരുന്നു ആദ്യം നടന്‍ ബിജു മേനോന്‍ അഭിനയിച്ചിരുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന ബിജു മേനോന്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് കോമഡി കഥാപാത്രങ്ങളായിട്ടാണ്. സീരയസ് കഥാപാത്രങ്ങളെക്കാള്‍ ബിജു മേനോന് ചേരുന്നത് അവയാണെന്ന് മലയാളികള്‍ക്ക് തോന്നിയത് ശേഷം ഇറങ്ങിയ എല്ലാ സിനിമകളും ഹിറ്റായപ്പോഴാണ്.

വില്ലനില്‍ മോഹന്‍ലാല്‍ പോലീസ് ഓഫീസറാവുന്നു! അന്വേഷിക്കാന്‍ വരുന്നത് വലിയൊരു കേസും!!!!

ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് റോസാപ്പൂ. മധുര നാരങ്ങ എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോനും നീരജ് മാധവും അഭിനയിക്കുന്ന സിനിമയാണ് റോസപ്പൂ. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് തമിഴ് നടിയായ അഞ്ജലിയാണ്.

റോസാപ്പൂ


ബിജു മേനോനെ നായകനാക്കി സംവിധായകന്‍ വിനു ജോസ്ഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് റോസപൂ. ചിത്രത്തില്‍ ബിജു മേനോനൊപ്പം നീരജ് മാധവുമാണ് പ്രധാന കഥാപാത്രത്തില്‍ അഭിനയിക്കുന്നത്.

മധുര നാരങ്ങയ്ക്ക് ശേഷം

ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ് എന്നിവര്‍ ഒന്നിച്ചഭിനയിച്ച സിനിമയാണ് മധുര നാരങ്ങ. സിനിമയ്ക്ക് ശേഷം നീരജ് മാധവും ബിജു മേനോനും ഒന്നിച്ചഭിനയിക്കാന്‍ പോവുന്ന ചിത്രമാണ് മധുര നാരങ്ങ.

സണ്ണി വെയിന് പകരം

ചിത്രത്തില്‍ ബിജു മേനോനൊപ്പം പ്രധാന കഥാപാത്രത്തില്‍ അഭിനയിക്കുന്നത് സണ്ണി വെയിനിനെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ താരം നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനാല്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

കേന്ദ്ര കഥാപാത്രം


ബിജു മേനോനും നീരജുമായിരിക്കും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

നായികയായി അഞ്ജലി

മുമ്പ് മലയാളത്തില്‍ ഒരു സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കിലും അഞ്ജലി മലയാളികള്‍ക്ക് സുപരിചിതയാണ്. ജയസൂര്യയുടെ നായികയായി പയ്യന്‍സ് എന്ന സിനിമയിലായിരുന്നു ആദ്യമായി അഞ്ജലി മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

നായിക പ്രധാന്യമുള്ള കഥാപാത്രം

പുതിയ സിനിമയില്‍ അഞ്ജലിയുടെ കഥാപാത്രം നായകനൊപ്പം പ്രധാന്യമുള്ളതാണെന്നാണ് സംവിധായകന്‍ പറയുന്നത്. പകുതി തമിഴും പകുതി കന്നഡിയനുമായ കഥാപാത്രത്തെയായിരിക്കും അഞ്ജലി അവതരിപ്പിക്കുക.

സൗബിനും ദിലീഷ് പോത്തനും

ചിത്രത്തില്‍ കോമഡി കഥാപാത്രങ്ങളായി അഭിനയിക്കാന്‍ പോവുന്നത് സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനുമാണെന്നാണ് സംവിധായകന്‍ പറയുന്നത്. തന്റെ പുതിയ സിനിമയില്‍ 143 കഥാപാത്രങ്ങളുണ്ടെന്നാണ് വിനു ജോസഫ് പറയുന്നത്.

English summary
Neeraj Madhav and Biju Menon reunite in Rosapoo

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam