»   » നായകന്റെ കട്ടഹീറോയിസത്തില്‍ നിന്നൊരു മോചനം, പൊളിച്ചടുക്കാന്‍ നീരജ്, എല്ലാം കലങ്ങിക്കോളും!

നായകന്റെ കട്ടഹീറോയിസത്തില്‍ നിന്നൊരു മോചനം, പൊളിച്ചടുക്കാന്‍ നീരജ്, എല്ലാം കലങ്ങിക്കോളും!

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലൂടെയാണ് നീരജ് മാധവ് ശ്രദ്ധിക്കപ്പെട്ടത്. സിനിമ കണ്ട പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് താരത്തിന്റെ പ്രകടനം. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും എഴുത്തിലും മികവ് തെളിയിച്ചിരിക്കുകയാണ് താരം. ലവകുശയുടെ തിരക്കഥ ഒരുക്കിയത് നീരജാണ്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമ ഇറങ്ങുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിനിടയിലാണ് താന്‍ നായകനായെത്തുന്ന ചിത്രത്തെക്കുറിച്ച് നീരജ് അനൗണ്‍സ് ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.

നീയൊക്കെ നായകനാവാറായോടാ എന്നു ചോദിക്കുമ്പോള്‍ നീരജ് അവര്‍ക്ക് മുന്നില്‍ മറ്റൊരു ചോദ്യം ഉന്നയിക്കാറുണ്ട്. നായക നടന്‍ എപ്പോഴും കട്ടഹീറോയിസം തന്നെ കാണിക്കണം എന്നില്ലല്ലോ, ഈ കഥയ്ക്ക് അനുയോജ്യമായ നായകന്‍ താനാണെന്ന് സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ പറയുന്നത് കേട്ടപ്പോഴാണ് അത് ചെയ്തു നോക്കാന്‍ തയ്യാറായത്.

Neeraj Madhav

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവിന്റെ പുതിയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണിതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഐശ്വര്യ മൂവീസിന്റെ ബാനറില്‍ വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Neeraj Madhavan Facebook post about new film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam