twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളക്ഷനില്‍ മമ്മൂട്ടി തന്നെ മുന്നില്‍! അബ്രഹാമിനെ തോല്‍പ്പിക്കാന്‍ കഴിയാതെ നീരാളിയുടെ ആദ്യദിനം..

    |

    Recommended Video

    അബ്രഹാമിനെ തോല്‍പ്പിക്കാന്‍ കഴിയാതെ നീരാളിയുടെ ആദ്യദിനം

    വീണ്ടുമൊരു താരരാജാവിന്റെ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളി ഇന്നലെയായിരുന്നു റിലീസിനെത്തിയത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണെന്ന പ്രത്യേകത കൂടി നീരാളിയ്ക്ക് ഉണ്ടായിരുന്നു.

     ഡെറിക് അബ്രഹാമിന് വെല്ലുവിളിയുമായി സണ്ണി ജോര്‍ജ്! നീരാളി ആദ്യദിനം കോടികളായിരിക്കുമെന്ന് പ്രവചനം! ഡെറിക് അബ്രഹാമിന് വെല്ലുവിളിയുമായി സണ്ണി ജോര്‍ജ്! നീരാളി ആദ്യദിനം കോടികളായിരിക്കുമെന്ന് പ്രവചനം!

    കേരളത്തില്‍ പെയ്യുന്ന കനത്ത മഴയും അവഗണിച്ചായിരുന്നു പ്രേക്ഷകര്‍ നീരാളി കാണുന്നതിന് വേണ്ടി തിയറ്ററുകളിലേക്ക് എത്തിയത്. ഇന്ത്യയിലൊട്ടാകെ മുന്നൂറോളം തിയറ്ററുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ 175 സ്‌ക്രീനുകളും കേരളത്തിലായിരുന്നു. തിയറ്ററില്‍ ലഭിച്ച പിന്തുണ സിനിമയ്ക്ക് ബോക്‌സോഫീസില്‍ നിന്നും ലഭിച്ചോ എന്നതാണ് ഇനി സിനിമാപ്രേമികള്‍ക്ക് അറിയാനുള്ളത്.

    നീരാളി

    നീരാളി

    അജോയ് വര്‍മ്മ എന്ന ബോളിവുഡ് സംവിധായകന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നീരാളി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് നവാഗതനായ സാജു തോമസാണ് തിരക്കഥ ഒരുക്കിരിക്കുന്നത്. ത്രില്ലര്‍ ഡ്രാമയായ ചിത്രം മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി ജോര്‍ജ് എന്ന കഥാപാത്രം ഒരു അപകടത്തില്‍ പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.

    താരങ്ങള്‍..

    താരങ്ങള്‍..

    മോഹന്‍ലാലിന്റെ നായികയായി നാദിയ മൊയ്തുവാണ് ചിത്രത്തിലുള്ളത്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും നീരാളിയ്ക്കുണ്ട്. അവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട് ആണ് വലിയൊരു പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ നാസര്‍, സായി കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, മേഘ മാത്യൂ, തുടങ്ങി നിരവധി താരങ്ങളുമുണ്ട്.

    ഇന്ത്യ ഒട്ടാകെ റിലീസിനെത്തി..

    ഇന്ത്യ ഒട്ടാകെ റിലീസിനെത്തി..

    നീരാളി കേരളത്തില്‍ മാത്രമല്ല റിലീസിനെത്തിയത്. ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങള്‍, ഗുജറാത്ത്, പൂനെ, ഗോവ, ഹൈദരാബാദ്, ആന്‍ഡമെന്‍, തുടങ്ങി നിരവധി സംസ്ഥാനങ്ങളിലേക്കും സിനിമ ഇന്നലെ തന്നെ എത്തിയിരുന്നു. ഇവിടെയെല്ലാം കൂടിയാണ് 300 തിയറ്ററുകള്‍ കിട്ടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഗള്‍ഫ് മേഖലകളിലേക്ക് കൂടി സിനിമ പോവുമെന്നാണ് കരുതുന്നത്. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

     ബോക്‌സോഫീസ് പ്രതീക്ഷ

    ബോക്‌സോഫീസ് പ്രതീക്ഷ

    ഏറെ നാളുകളായി കാത്തിരുന്ന നീരാളി ഒടുവില്‍ പുറത്തെത്തിയിരിക്കുകയാണ്. ആരാധകര്‍ വലിയ ആവേശത്തോടെയാണ് സിനിമയെ സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ ഫാന്‍സ് ഷോ മുതല്‍ എല്ലാം നല്ല തിരക്കോടെയായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ എന്ത് സംഭവിക്കുമെന്നായിരുന്നു ആരാധകര്‍ക്ക് അറിയാനുണ്ടായിരുന്നത്. മോശമില്ലാത്ത പ്രകടനം നടത്തുമെന്നായിരുന്നു പ്രവചനം. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും നല്ല സ്വീകരണമായിരുന്നു കിട്ടിയത്.

     കൊച്ചി മള്‍ട്ടിപ്ലെക്സ്

    കൊച്ചി മള്‍ട്ടിപ്ലെക്സ്

    നീരാളിയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്സിലും മികച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. 24 ഷോ ആണ് റിലീസ് ദിവസം ഉണ്ടായിരുന്നത്. ആദ്യദിനം ഇത്രയധികം പ്രദര്‍ശനം മള്‍ട്ടിപ്ലെക്സില്‍ നിന്നും ലഭിക്കുന്നത് കളക്ഷന്‍ വലിയ ഉയരങ്ങളിലേക്ക് എത്തിക്കും. തുടക്കത്തില്‍ കണ്ട പിന്തുണ നീരാളി ഉയര്‍ന്നൊരു കളക്ഷനിലേക്ക് എത്തുമെന്ന സൂചനയാണ് മുന്നോട്ട് വെക്കുന്നത്. ഫസ്റ്റ് ഡേ 10 ലക്ഷമെങ്കിലും നേടാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളില്‍ വിള്ളല്‍ സംഭവിച്ചിരിക്കുകയാണ്.

    ആദ്യദിന കളക്ഷന്‍

    ആദ്യദിന കളക്ഷന്‍

    ഫോറം കേരള പുറത്ത് റിപ്പോര്‍ട്ടുകളിലാണ് നീരാളിയ്ക്ക് ആദ്യദിനം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും നേടാന്‍ കഴിഞ്ഞതിനെ കുറിച്ച് കൊടുത്തിരിക്കുന്നത്. 6.57 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്. ആരാധകരും അണിയറ പ്രവര്‍ത്തകരും അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ആ നേട്ടത്തിലേക്ക് എത്താന്‍ സിനിമയ്ക്ക് കഴിയാതെ പോവുകയായിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ അതില്‍ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

    English summary
    Neerali first day box office collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X