For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആയിരം കണ്ണുമായ് മോഹന്‍ലാലും നദിയയുമെത്തി, നീരാളിയുടെ ആദ്യ ടീസര്‍ പൊളിച്ചടുക്കി, കാണൂ!

  |
  മോഹന്‍ലാലും നാദിയയും ഒന്നിക്കുന്ന ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി | filmibeat Malayalam

  ഈ വര്‍ഷത്തെ ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. പോയ വര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചില സിനിമകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നുമില്ല. എന്നാല്‍ എല്ലാവിധ പപരാതികളെയും വിമര്‍ശനത്തെയും കാറ്റില്‍ പറത്തിയാണ് അദ്ദേഹം ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ആദ്യ റിലീസായെത്തുന്നത് അജോയ് വര്‍മ്മ ചിത്രമായ നീരാളിയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

  ദിലീപില്ലാതെ അമ്മമഴവില്ലോ? താരസംഘടനയില്‍ അസ്വാരസ്യം തുടരുന്നു, പുതിയ നീക്കം എന്തായിരിക്കും?

  ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തു മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയും നീരാളിയ്ക്കുണ്ട്. ഭാര്യഭര്‍ത്താക്കന്‍മാരായാണ് ഇരുവരും എത്തുന്നത്. എല്ലാവിധ ആകാംക്ഷയ്ക്കും വിരാമമിട്ട് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

  തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്, അപകടത്തെക്കുറിച്ച് അനീഷ് ജി മേനോന്‍, കാണൂ!

  നീണ്ട കാത്തിരിപ്പിനൊടുവില്‍ ടീസറെത്തി

  നീണ്ട കാത്തിരിപ്പിനൊടുവില്‍ ടീസറെത്തി

  സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ടീസറും ട്രെയിലറുമൊക്കെ പുറത്തുവിടാറുണ്ട്. പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് തന്നെ സിനിമയെക്കുറിച്ചുള്ള കൃത്യമായ ധാരണ നല്‍കാന്‍ ടീസറിനും ട്രെയിലറിനും കഴിയാറുണ്ട്. എല്ലാവിധ സസ്‌പെന്‍സുകളും ഉള്‍ക്കൊള്ളിച്ചാണ് ഇവ എത്താറുള്ളത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളായിരിക്കും ടീസറിലും ട്രെയിലറിലും നിറഞ്ഞുനില്‍ക്കുന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

  മോഹന്‍ലാല്‍ വാക്കുപാലിച്ചു

  മോഹന്‍ലാല്‍ വാക്കുപാലിച്ചു

  ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിടുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൃത്യം ഒന്‍പത് മണിക്ക് തന്നെ അദ്ദേഹം ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിടുകയും ചെയ്തു. എന്തൊക്കെയോ പറയാതെ പറഞ്ഞ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ഇത് പൊളിക്കും

  ഇത് പൊളിക്കും

  മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞ ദിനമാണിന്ന്. നീരാളിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ തുടങ്ങിയ ആകാംക്ഷ ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. എന്നാല്‍ അതിനിടയില്‍ ടീസര്‍ പുറത്തുവിട്ടത് ഇവരെ സംബന്ധിച്ച് വളരെ സന്തോഷം നിറഞ്ഞ കാര്യമാണ്. ലാലേട്ടന്‍ ഒരു രക്ഷയുമില്ല, ശരിക്കും പൊളിച്ചുവെന്നുള്ള തരത്തിലാണ് കമന്റുകള്‍. നിരവധി പേരാണ് ടീസര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

  ആയിരം കണ്ണുമായി..

  ആയിരം കണ്ണുമായി..

  മോഹന്‍ലാലും നദിയ മൊയ്തുവും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഓര്‍ക്കുന്നില്ലേ, അത് തന്നെ നോക്കെത്താദൂരത്ത് കണ്ണുംനട്ട്. ചിത്രത്തിലെ മനോഹരമായ ഗാനമായ ആയിരം കണ്ണുമായി എന്ന ഗാനത്തോടെയാണ് മോഹന്‍ലാലിനെയും നദിയയെയും പരിചയപ്പെടുത്തുന്നത്. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനത്തോടെ ഇരുവരെയും പരിചയപ്പെടുത്തിയപ്പോള്‍ ശരിക്കും നൊസ്റ്റാള്‍ജിയ അനുഭവപ്പെടുന്നുവെന്നും ആരാധകര്‍ പറയുന്നു. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ഹിറ്റായി ഈ സിനിമ മാറുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  ടീസര്‍ കാണൂ

  നീരാളിയുടെ ആദ്യ ടീസര്‍ കാണൂ

  മുഴുനീള വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട്

  മുഴുനീള വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട്

  മോഹന്‍ലാലിന്റെ ഡ്രൈവറായി സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യ ടീസറില്‍ സുരാജിനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം മുഴുനീള വേഷം ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. അലന്‍സിയര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

   നദിയ മൊയ്തുവിന്റെ എന്‍ട്രി

  നദിയ മൊയ്തുവിന്റെ എന്‍ട്രി

  ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ച അഭിനേത്രിയാണ് നദിയ മൊയ്തു. മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് മലയാളത്തോട് ബൈ പറഞ്ഞിരുന്നു. ഡബിള്‍സ്, സെവന്‍സ് തുടങ്ങിയ സിനിമകളിലൂടെ തിരിച്ചുവരവിന് ശ്രമിച്ചിരുന്നവെങ്കിലും അത് ഫലപ്രദമായിരുന്നില്ല. എന്നാല്‍ നീരാളിയിലൂടെ നായികയായിത്തന്നെ തിരിച്ചുവരികയാണ് നദിയ. സ്ഥിരം കണ്ടുമടുത്ത നായികമാരില്‍ നിന്നൊരു മോചനമുണ്ടായിരിക്കണം എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ആ അന്വേഷണമാണ് പിന്നീട് നദിയയിലേക്ക് എത്തിയത്.

   ജെമ്മോളജിസ്റ്റായി മോഹന്‍ലാല്‍

  ജെമ്മോളജിസ്റ്റായി മോഹന്‍ലാല്‍

  ഇതുവരെയുള്ള സിനിമാജീവിതത്തില്‍ ഒരിക്കല്‍പ്പോലും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സണ്ണി എന്ന ജെമ്മോളജിസ്റ്റിനെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റഅ ലുക്ക് പോസ്റ്ററും പിന്നീട് പുറത്തുവിട്ട മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു

  സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു

  വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ ചിത്രീകരണം ആരംഭിക്കുന്നതിനിടയിലെ ഇടവേളയിലാണ് മോഹന്‍ലാല്‍ നീരാളിയില്‍ ജോയിന്‍ ചെയ്തത്. അവസാന ഷെഡ്യൂളിനിടയിലെ അവധിയായിരുന്നു നീരാളിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുഗ്രഹമായി മാറിയത്. 15 ദിവസമാണ് മോഹന്‍ലാല്‍ ചിത്രത്തിനായി മാറ്റി വെച്ചത്. 45 ദിവസത്തിനിടയിലായി സിനിമ മുഴുവനും ചിത്രീകരിച്ചാണ് സംഘം മടങ്ങിയത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്.

  ജൂണ്‍ 14 ന് എത്തും

  ജൂണ്‍ 14 ന് എത്തും

  ജൂണ്‍ 14 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ ദിവസം തന്നെയാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും റിലീസ് ചെയ്യുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം താരരാജാക്കന്‍മാര്‍ ബോക്‌സോഫീസില്‍ മത്സരിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  English summary
  Neerali teaser is out.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X