നീരവ് ബവ്‌ലേച മലയാള സിനിമയിലേക്ക്, ഏറ്റവും പ്രയാസമായി തോന്നിയ കാര്യം?
ഡി ഫോര്‍ ഡാന്‍സിന്റെ വിധികര്‍ത്താവായിട്ടാണ് ഗുജറാത്തി ഡാന്‍സറായ നീരവ് ബവ്‌ലേചയെ മലയാളികള്‍ക്ക് പരിചയം. ഇനി അഭിനേതാവായും മലയാളത്തില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് നീരവ്.
ടിനി ടോം നായകനായി എത്തുന്ന ദാഫേദാര്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്താണ് നീരവ് ബവ്‌ലേച അഭിനയിക്കുന്നത്. ജോണ്‍ എസ്തപ്പാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇളയരാജയടെ ഈണത്തില്‍ വിജയ് യേശുദാസ് ആലപിച്ച ഗാനരംഗത്താണ് നീരവ് എത്തുന്നത്.

കേന്ദ്ര കഥാപാത്രമായ ടിനി ടോം പ്രണയത്തിലാവുന്നതും വിവാഹിതനാകുന്നതുമൊക്കെയാണ് ഗാനരംഗത്ത് കാണിയ്ക്കുന്നത്. പാട്ട് രംഗത്ത് ലിപ് മൂവ്‌മെന്റാണ് ഏറ്റവും പ്രയാസം തോന്നിയത് എന്ന് നീരജ് പറയുന്നു. മലയാളം എനിക്കപ്പോഴും കടുപ്പമാണെന്ന് നീരവ് പറഞ്ഞു
അഭിനയിക്കാന്‍ ഇതിന് മുമ്പും മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നു എന്ന് നീരവ് പറഞ്ഞു. പക്ഷെ കംഫര്‍ട്ടബിളായി തോന്നിയില്ല. നല്ല അവസരങ്ങള്‍ വന്നാല്‍ മലയാളത്തില്‍ അഭിനയിക്കും എന്ന് നീരവ് പറയുന്നു.


Click it and Unblock the Notifications











