For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവാഗതരുടെ കൂട്ടായ്മയില്‍ പുതിയൊരു മലയാളചിത്രം കൂടി! നീര്‍മാതളം പൂത്തകാലം തിയ്യേറ്ററുകളിലേക്ക്

  |

  നവാഗതനായ എആര്‍ അമല്‍കണ്ണന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നീര്‍മാതളം പൂത്തകാലം. ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിലൂടെയാണ് സിനിമ ഒരുങ്ങുന്നത്. ഒരു ഭയങ്കരകാമുകി' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം 'ആമി' എന്ന പെണ്‍കുട്ടിയാണ്. അവള്‍ പത്താംക്ലാസ്സ് മുതലിങ്ങോട്ട് പ്രണയിക്കുന്ന അഞ്ചിലധികം കാമുകരുടെ കഥയാണ് നീര്‍മാതളം പൂത്തകാലം.

  പ്രണയത്തെ ആഘോഷമാക്കിയ മാധവിക്കുട്ടിയോടുള്ള ആരാധനയാണ് ചിത്രത്തിന് ഇങ്ങനെയൊരു പേരിടാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്. ഒബ്‌സ്‌ക്യൂറ മാജിക് മൂവിസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്റെ തന്നെ കഥയ്ക്ക് നവാഗതനായ അനസ് നസീര്‍ഖാനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

  neermathalam poothakalam

  മലയാള സിനിമയുടെ സ്ഥിരം ഫോര്‍മാറ്റുകളില്‍ നിന്നുള്ള വഴിമാറി നടത്തമാണ് തന്റെ സിനിമയിലൂടെ നടത്തുന്നതെന്ന് സംവിധായകന്‍ അമല്‍ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിഎ മലയാളം പഠിക്കാനെത്തിയ സംവിധായകനും തിരക്കഥാകൃത്തും അവരുടെ പഠന കാലയളവില്‍ കോളേജില്‍ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥാപരിസരങ്ങള്‍ രൂപപ്പെടുത്തിയത്.

  വിപിന്‍രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൃഷ്ണനുണ്ണിയാണ് ചെയ്യുന്നത്. ഗാനരചന-എസ്.ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ, സംഗീതം-നഹും എബ്രഹാം,സംഗീത വിജയന്‍,ഷെറോറോയ് ഗോമസ്. ആലാപനം-ബെന്നി ദയാല്‍, ഹരിചരന്‍, ഹരിശങ്കര്‍, നഹും എബ്രഹാം, അമൃത, റെജിഫിലിപ്പ്, ജിതിന്‍രാജ്, ഹരീഷ് ശിവറാം.

  neermathalam poothakalam

  കല-ഫിറോസ് നെടിയത്ത്, വസ്ത്രാലങ്കാരം-അനഘ എസ്.ലാല്‍, അഞ്ജലി വിജയന്‍, മുഖ്യസംവിധാനം-വിശാഖ്, ഇന്ദിര സുരേന്ദ്രന്‍, സഹസംവിധാനം-വസീം അക്രം, സംവിധാന സഹായി-അക്ഷയ്ശാന്ത്, സല്ലാപ് എസ്.നായര്‍, പശ്ചാത്തല സംഗീതം-നഹും എബ്രഹാം, പ്രൊ:കട്രോളര്‍-കിച്ചിപൂജപ്പുര, ലൈവ് റിക്കോര്‍ഡിസ്റ്റ്-അരുപ്രസാദ്, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍, വിതരണം-വൈറ്റ്‌ പേപ്പര്‍ മീഡിയ& ഒബ്‌സ്‌ക്യൂറ മാജിക് മൂവീസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

  പ്രീതിജിനോ, ഡോണ, അരുചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍.വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥ് മേനോനും അതിഥിതാരമായി എത്തുന്നുണ്ട്. നീര്‍മാതളം പൂത്തകാലം ഉടന്‍ തിയ്യേററ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

  ബോക്‌സ്ഓഫീസില്‍ രണ്ടാം ദിനവും പൊളിച്ചടുക്കി മെഗാസ്റ്റാര്‍ ചിത്രം! തരംഗമായി ഉണ്ട! കളക്ഷന്‍ വിവരം

  മണികണ്ഠനെയാണ് ഞാനീ സിനിമയില്‍ കണ്ടത് മമ്മൂട്ടിയെ അല്ല! ഉണ്ടയെ പ്രശംസിച്ച് സംവിധായകന്‍ എം.എ നിഷാദ്

  English summary
  neermathalam poothakalam malayalam movie release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X