»   » മോഹന്‍ലാലിനൊപ്പം ആര്‍മി ഒാഫീസറായി നേഹ ഖാന്‍, മറാത്തിയില്‍ നിന്നും മലയാളത്തിലേക്ക്

മോഹന്‍ലാലിനൊപ്പം ആര്‍മി ഒാഫീസറായി നേഹ ഖാന്‍, മറാത്തിയില്‍ നിന്നും മലയാളത്തിലേക്ക്

Posted By: Nihara
Subscribe to Filmibeat Malayalam

മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെ മലയാളത്തില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് നേഹ ഖാന്‍. മറാത്തി അഭിനേത്രിയായ നേഹ ചിത്രത്തില്‍ ആര്‍മി ഓഫീസറായാണ് വേഷമിടുന്നത്. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ്, പ്രിയങ്ക അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ആര്‍മിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായാണ് നേഹ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനിലും ജോര്‍ജിയയിലുമായാണ് തന്റെ കഥാപാത്രത്തിന്റെ ഷൂട്ടിങ്ങെന്നും നേഹ പറഞ്ഞു. മോഹന്‍ലാല്‍ കഥാപാത്രത്തിന് പത്രസമ്മേളനം ഒരുക്കുന്നതിനുള്ള സംവിധാനം ചെയ്തു കൊടുക്കുന്ന കഥാപാത്രമാണ് തന്റേതെന്നും മറാത്തി അഭിനേത്രി വ്യക്തമാക്കി.

ചിത്രത്തിലേക്കെത്തിയത്

ഷാരൂഖ് ഖാനോടൊപ്പം ചെയ്ത പരസ്യ ചിത്രം കണ്ട സുഹൃത്താണ് മേജര്‍ രവിയോട് നേഹയുടെ കാര്യം സൂചിപ്പിച്ചത്. ബിയോണ്ട് ദി ബോര്‍ഡേഴ്‌സിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി താരങ്ങളെ തേടുന്ന സമയത്തായിരുന്നു അത്. അങ്ങനെയാണ് മറാത്തിയില്‍ നിന്നും നേഹ മലയാളത്തിലേക്കെത്തിയത്.

ഭാഷാപ്രശ്‌നം അനുഭവപ്പെട്ടില്ല

തന്റെ കഥാപാത്രം സംസാരിക്കുന്നത് ഹിന്ദിയിലായതിനാല്‍ തനിക്ക് ഭാഷാപ്രശ്‌നം അനുഭവപ്പെട്ടില്ലെന്നും നേഹ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അഭിനേത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചത്

മലയാള സിനിമയിലെ സൂപ്പര്‍ താരമായ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് നേഹ കാണുന്നത്. ലെജന്റ് ആക്ടറിനോടൊപ്പം വര്‍ക്ക് കഴിഞ്ഞത് തുടക്കക്കാര്‍ക്ക് കിട്ടുന്ന വലിയൊരു അവസരമാണ്.

മോഹന്‍ലാല്‍ നല്‍കിയ ഉപദേശം

വ്യത്യസ്ത രൂപഭാവ ഭേദങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ തന്റേതായ ഇടം നേടിയെടുത്ത അതുല്യ കലാകാരനാണ് മോഹന്‍ലാല്‍ .നിരീക്ഷണപാടവത്തിലൂടെയാണ് അബിനേതാവ് രൂപപ്പെടുന്നത്. അദ്ദേഹത്തിന്റെ ടിപ്പുകള്‍ സീനുകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചു. സംവിധായകന്‍ മേജര്‍ രവിയും നന്നായി പിന്തുണ നല്‍കിയെന്നും നേഹ വ്യക്തമാക്കി.

മലയാളത്തില്‍ ആദ്യമായല്ല

ഷാജി എന്‍ കരുണിന്റെ ഷെര്‍ലിന്‍ ചോപ്ര എന്ന ചിത്രത്തിലൂടെയാണ് നേഹ മലയാളത്തില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ചിത്രം ഇതുവരെയും റിലീസ് ചെയ്യാത്തതിനാല്‍ നേഹയെക്കുറിച്ചും ആരും അറിഞ്ഞില്ല. അഴകിയ കാതല്‍ ബ്യൂട്ടിഫുള്‍ ലവ് എന്ന പേരില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യും.

മേജറും സംഘവും വീണ്ടും

ഒരേസമയം മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സ് സിനി മയുടെ സംവിധായകന്‍ മേജര്‍ രവിയാണ്. കീര്‍ത്തി ചക്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുന്ന ചിത്രം കൂടിയാണിത്. 1971 ലെ ഇന്ത്യാ- പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, കാശ്മീര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തിട്ടുള്ളത്.

English summary
1971: Beyond Borders has several actors from other industries, including Arunoday Singh, Allu Sirish and Priyanka Agrawal. And joining them now is Marathi actress Neha Khan, who would be playing an army officer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam