»   » വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ പല അവസരങ്ങളും നഷ്ടപ്പെട്ടു; നേഹ സക്‌സാന

വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ പല അവസരങ്ങളും നഷ്ടപ്പെട്ടു; നേഹ സക്‌സാന

Posted By: Rohini
Subscribe to Filmibeat Malayalam

ഉത്തരേന്ത്യന്‍ മോഡലായ നേഹ സക്‌സാന രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ, രണ്ടും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നേഹയുടേതായി ഏറ്റവുമൊടുവില്‍ റിലീസായത് മോഹന്‍ലാലിനൊപ്പം അഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ്.

മലയാളത്തില്‍ തനിക്ക് നല്ല അവസരങ്ങളാണ് ലഭിച്ചത് എന്ന് പറയുന്ന നേഹ, തുടക്കത്തില്‍ സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ചില മോശം അവസ്ഥകളെ കുറിച്ച് പറഞ്ഞു. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് മനോരമയുടെ ഐ മി മൈസെല്‍ഫ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേഹ.

സിനിമാ സ്വപ്നം

ചെറുപ്പം മുതലേ സിനിമാ നടിയാകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ എന്റെ അമ്മയ്ക്ക് ഞാന്‍ കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നതിനോടായിരുന്നു താത്പര്യം. സിനിമ എന്ന വലിയ ലോകത്തെ അമ്മയ്ക്ക് പേടിയായിരുന്നു. ഞാന്‍ ജനിക്കുന്നതിന് മുന്‍പേ അച്ഛന്‍ മരിച്ചു, അമ്മയാണ് എനിക്കെല്ലാം. അതുകൊണ്ട് തന്നെ ഞാന്‍ അമ്മയുടെ ആഗ്രഹപ്രകാരം കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്തു.

മോഡലിങ് രംഗത്തെത്തിയത്

അമ്മയ്ക്ക് സുഖമില്ലാതെയായപ്പോഴാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് ഒരുവിധം അമ്മയുടെ സമ്മതത്തോടെ മോഡലിങ് രംഗത്ത് എത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ധാരാളം അവസരങ്ങള്‍ വന്നു. പക്ഷെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ പലതും നഷ്ടപ്പെടുകയായിരുന്നു.

അത് തുടങ്ങുന്നത്..

കഥ പറയാന്‍ വേണ്ടി നമ്മളെ വിളിയ്ക്കും.. കഥ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും നമ്മള്‍ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്യും. അതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കാണെന്നും പറഞ്ഞ് വിളിയ്ക്കും. അവിടെ അവരുമായി സഹകരിച്ചില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേ രക്ഷയുള്ളൂ. തെറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

നോ പറയാന്‍ ധൈര്യം വേണം

തുടരെ തുടരെ ഓഡിഷന് പങ്കെടുക്കുകയും അവസാന നിമിഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് കാരണം അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ഓഡീഷന് പോകുന്നത് നിര്‍ത്തി. എനിക്ക് എന്റെ കഴിവില്‍ വിശ്വാസമുള്ളത് കൊണ്ട് ധൈര്യമായി നോ പറയാന്‍ സാധിച്ചു. ഓരോ കലാകാരിയ്ക്കും ആ ധൈര്യം വേണം എന്നാണ് നേഹ പറയുന്നത്.

അത് തെറ്റാണ്

പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ചിലര്‍ എന്തിനും തയ്യാറാകും. അത് വളരെ തെറ്റാണ്. തെറ്റായ കാര്യത്തിന് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാകണം. നിങ്ങളെ ആരും നിര്‍ബന്ധിയ്ക്കുന്നില്ല. എളുപ്പവഴി നോക്കുമ്പോഴാണ് തെറ്റ് സംഭവിയ്ക്കുന്നത്. ഇത്തരത്തില്‍ ചിലര്‍ തയ്യാറാകുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നശഷ്ടപ്പെടുന്നു - നേഹ പറഞ്ഞു.

സിനിമ മോശമല്ല

സിനിമാ ലോകം മോശമാണെന്ന തെറ്റിദ്ധരാണ ചിലര്‍ക്കുണ്ടാവും. എന്നാല്‍ മോശമായി ഈ മേഖലയെ സമീപിയ്ക്കുന്നവര്‍ക്ക് മാത്രമേ അതുള്ളൂ. ആത്മാര്‍ത്ഥമായി സിനിമയെ സമീപിയ്ക്കുന്നവരുണ്ട്. ഇത്തരം കാസ്റ്റിങ് കൗച്ചുകള്‍ അത്തരക്കാരെയാണ് അപമാനിക്കുന്നത് എന്ന് നേഹ പറഞ്ഞു.

English summary
Neha Saxena about casting couch

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam