»   » മമ്മൂട്ടിയുടെ നായികയാകണം എന്നാഗ്രഹിച്ചു, അത് സാധിച്ച സന്തോഷത്തില്‍ ബംഗാളി നടി

മമ്മൂട്ടിയുടെ നായികയാകണം എന്നാഗ്രഹിച്ചു, അത് സാധിച്ച സന്തോഷത്തില്‍ ബംഗാളി നടി

Written By:
Subscribe to Filmibeat Malayalam

അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി മുമ്പൊരിക്കല്‍ കൊച്ചിയില്‍ എത്തിയതായിരുന്നു ബംഗാളിയായ നേഹ സക്‌സന. അന്ന് ചില മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടപ്പോള്‍ നേഹ മനസ്സില്‍ പറഞ്ഞു, ഒരിക്കല്‍ തീര്‍ച്ചയായും ഞാനദ്ദേഹത്തിനൊപ്പം അഭിനയിക്കും. ഇന്ന് ആ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് നേഹ.

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന മമ്മൂട്ടി ചിത്രത്തില്‍ നായികയായെത്തുന്നത് നേഹയാണ്. സൂസന്‍ എന്ന കഥാപാത്രത്തെയാണ് നേഹ അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിലെ ഏറ്റവും പോസിറ്റീവായ കഥാപാത്രമാണ് സൂസന്‍ എന്ന് സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

 neha-saxena-mammootty

ബംഗാളിക്കാരിയായ നേഹ ബാംഗ്ലൂരിലാണ് ജീവിയ്ക്കുന്നത്. കന്നട, തുളു, തമിഴ് ഭാഷകളിലാണ് തന്റെ അഭിനയ മികവ് തെളിയിച്ചത്. ആദ്യ മലയാള സിനിമയാണ് കസബ. 15 ല്‍ അധികം സിനിമകള്‍ ചെയ്‌തെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ താനിപ്പോഴും ഒരു നവാഗതയാണെന്ന ചിന്തയായിരുന്നു എന്ന് നേഹ പറയുന്നു.

കസബ എന്ന ചിത്രത്തിലെ വേഷവും നടിയെ ഒരുപാട് സന്തോഷിപ്പിയ്ക്കുന്നുണ്ടത്രെ. മോഡേണ്‍ വേഷങ്ങള്‍ ഒരുപാട് ചെയ്ത നേഹ കസബയില്‍ പലതരത്തിലുള്ള സാരികളാണ് ധരിയ്ക്കുന്നത്. തമിഴ്, മലയാളം സിനിമകള്‍ താന്‍ നിരീക്ഷിക്കാറുണ്ടെന്നും കൂടുതല്‍ അഭിനയ പ്രധാന്യമുള്ള വേഷങ്ങളാണ് ഇവിടെ നായികമാര്‍ക്ക് ലഭിയ്ക്കുന്നതെന്നും നേഹ പറഞ്ഞു.

വെറുതേ വന്നു പോകുന്ന നായിക എന്നതിനപ്പുറം അഭിനയ പ്രധാന്യമുള്ള അത്തരം വേഷങ്ങളാണ് ഞാനും പ്രതീക്ഷിയ്ക്കുന്നത്. നാളെ ഇന്റസ്ട്രിയില്‍ നിന്ന് ഞാന്‍ പുറത്തേക്ക് പോയാലും എന്റെ കഥാപാത്രങ്ങളിലൂടെ എന്നെ ആളുകള്‍ ഓര്‍മിക്കണം എന്നാണ് ആഗ്രഹം- നേഹ പറഞ്ഞു.

English summary
Whenever Neha Saxena came down to Kochi to spend her holidays, she would see Mammootty's pictures on the hoardings around. ''One day I am going to act alongside him', I would tell myself, and finally it has happened!' says an excited Neha, who will soon debut in Mollywood as Mammootty's heroine, in Nithin Renji Panicker's directorial debut, Kasaba.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam