»   » നീളന്‍ മുടി, മോഡേണ്‍ ലുക്ക്; മമ്മൂട്ടിയുടെ പുതിയ നായികയെ കുറിച്ചറിയണ്ടേ...

നീളന്‍ മുടി, മോഡേണ്‍ ലുക്ക്; മമ്മൂട്ടിയുടെ പുതിയ നായികയെ കുറിച്ചറിയണ്ടേ...

Posted By:
Subscribe to Filmibeat Malayalam

മറ്റൊരു തെന്നിന്ത്യന്‍ നായിക കൂടെ മമ്മൂട്ടി സിനിമയിലൂടെ മലയാളത്തിലെത്തുകയാണ്. രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിലൂടെയാണ് ബംഗാളിയായ നേഹ സക്‌സന മലയാളത്തിലെത്തുന്നത്.

മോഡലിങ് രംഗത്ത് സജീവമായ നേഹ കന്നട സിനിമയിലൂടെയാണ് ക്യാമറയക്ക് മുന്നിലെത്തിയത്. പിന്നീട് തെലുങ്ക്, തുളു, തമിഴ് ഭാഷകളിലൊക്കെയായി പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ ആദ്യത്തെ ചിത്രമാണ് കസബ. നേഹയുടെ ചില ചിത്രങ്ങള്‍ കാണാം

cover

സൂസന്‍ എന്ന കഥാപാത്രമായിട്ടാണ് നേഹ കസബയില്‍ എത്തുന്നത്. വ്യക്തി ജീവിതത്തില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ നേഹ ധരിയ്ക്കുന്നത്. വളരെ പോസിറ്റീവായ കഥാപാത്രവുമാണ് സൂസന്‍.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുകയാണ് കസബയിലൂടെ. സിഐ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. ഇടിയന്‍ സക്കറിയ എന്നൊരു ഇരട്ടപ്പേരും മമ്മൂട്ടിയ്ക്കുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് 55 ദിവസത്തോളം പൂര്‍ത്തിയാക്കി. തമിഴ് നടന്‍ ശരത്തിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്ത് കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

-
-
-
-
-
-
-
-
-
-
English summary
The shoot of Nithin Renji Panikker's debut film Kasaba has been completed. After 55 days of shoot, the crew called it a pack up. The film is introducing a new actress to Mollywood. She is none other than the popular Kannada actress Neha Saxena

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam