»   » വിവാദ സംഭാഷണം; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി നേഹ സക്‌സന

വിവാദ സംഭാഷണം; മമ്മൂട്ടിയ്ക്ക് പിന്തുണയുമായി നേഹ സക്‌സന

Posted By: Rohini
Subscribe to Filmibeat Malayalam

കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉപഗോയഗിച്ച് എന്ന് പറഞ്ഞ് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മെഗാസ്റ്റാറിന് പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ നേഹ സക്‌സന.

നീളന്‍ മുടി, മോഡേണ്‍ ലുക്ക്; മമ്മൂട്ടിയുടെ പുതിയ നായികയെ കുറിച്ചറിയണ്ടേ...


തിരക്കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതാണ് ചിത്രത്തില്‍ മമ്മൂട്ടി നല്‍കിയതെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ കലയോട് നീതി പുലര്‍ത്തുകയാണ് ചെയ്തത് എന്നും നേഹ പറയുന്നു. നടിയുടെ വാക്കുകളിലൂടെ.


നേഹ സക്‌സന കസബയിലൂടെ മലയാളത്തില്‍

ഹിന്ദി ടെലിവിഷന്‍ ചാനല്‍ രംഗത്ത് നിന്നാണ് നേഹ സക്‌സന അഭിനയ രംഗത്തെത്തുന്നത്. നേഹയുടെ ആദ്യ മലയാള സിനിമയാണ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കസബ.


സ്ത്രീകളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നടന്‍

സ്ത്രീകളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നും സിനിമയിലെ സംഭാഷണം കഥ ആവശ്യപ്പെട്ടത് കൊണ്ട് ഉപയോഗിച്ചതാണെന്നും നേഹ പറയുന്നു.


മമ്മൂട്ടി കഥാപാത്രത്തോട് നീതി പുലര്‍ത്തിയതാണ്

ചിത്രത്തല്‍ ഉപയോഗിച്ച സംഭാഷണങ്ങളെ കുറിച്ച് വിവാദങ്ങളുണ്ടാക്കുന്നത് വെറുതെയാണ്. വ്യഭിചാരത്തെ കുറിച്ചും മറ്റും പറയുന്ന സിനിമയാണ് കസബ. ചിത്രത്തില്‍ തിരക്കഥ ആവശ്യപ്പെട്ട സംഭാഷണങ്ങളാണ് മമ്മൂട്ടി ഉപയോഗിച്ചത്. ഒരു നടന്‍ എന്ന നിലയില്‍ ആ സംഭാഷണം പറയേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്.


മമ്മൂട്ടിയില്‍ നിന്ന് കണ്ടു പഠിക്കേണ്ടത്

മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ എല്ലാവരും നിശബ്ദരാകും. അത്രയേറെ അച്ചടക്കമുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അച്ചടക്കം മാത്രമല്ല, അഭിനയ രീതികളും പെരുമാറ്റവും കണ്ടു പഠിക്കണം. താന്‍ മാത്രമല്ല, തന്റെ കൂടെ അഭിനയിക്കുന്നുവരുടെ അഭിനയവും നന്നാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കും - നേഹ പറഞ്ഞു


മമ്മൂട്ടി കഴിഞ്ഞു, ഇനി മോഹന്‍ലാല്‍

മമ്മൂട്ടിയ്‌ക്കൊപ്പം കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നേഹ ഇപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നേഹ എത്തുന്നു.


English summary
Neha Saxena who became darling of Mollywood with her Mallu like features in the movie 'Kasaba' has all praise for Mammootty. The actress who made her Mollywood debut with the Megastar says that he respects women and is very understanding.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam