»   » ദുല്‍ഖറിനൊപ്പമുള്ള നേഹ ശര്‍മ്മയുടെ ക്യൂട്ട് സെല്‍ഫികളും വീഡിയോയും വൈറലാകുന്നു.. കാണൂ

ദുല്‍ഖറിനൊപ്പമുള്ള നേഹ ശര്‍മ്മയുടെ ക്യൂട്ട് സെല്‍ഫികളും വീഡിയോയും വൈറലാകുന്നു.. കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രമായ സോളോയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നും പുറത്ത് വന്ന ചില ഫോട്ടോകളും വീഡിയോകളും വൈറലാകുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്ന നേഹ ശര്‍മയാണ് ദുല്‍ഖറിനൊപ്പമുള്ള 'ക്യൂട്ട് സെല്‍ഫി'കളും വീഡിയോകളും തന്റെ ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴി പുറത്ത് വിട്ടത്.

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് സോളോ. മലയാളത്തിന് പുറമെ തമിഴിലും ഒരുങ്ങുന്ന ചിത്രം അഞ്ച് ഹ്രസ്വ ചിത്രങ്ങളടങ്ങിയ ആന്തോളജിയാണ്. അതിലൊന്നിലാണ് നേഹ ശര്‍മ്മ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത്.

solo-location

ലോണവാലയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമി, ജലം, അഗ്നി, കാറ്റ് എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. ചിത്രത്തില്‍ ഒന്നിലധികം വേഷങ്ങളില്‍ ദുല്‍ഖര്‍ എത്തുന്നു. ലോണവാലയില്‍ നടക്കുന്ന ഷൂട്ടിങില്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് ദുല്‍ഖര്‍.

ചിത്രത്തിലെ താരസമ്പന്നതയാണ് ഏറ്റവും വലിയ ആകര്‍ഷണം. ബോളിവുഡ് താരം ഡിനോ മോറിയ, പാര്‍ത്ഥിപന്‍, സുഹാസിനി, നാസര്‍, ആന്‍ അഗസ്റ്റിന്‍, ആര്‍തി വെങ്കിടേഷ്, ധന്‍സിക, ദീപ്തി സതി, ശ്രുതി ഹരിഹരന്‍, മനോജ് കെ ജയന്‍, സതീഷ്, സൗബിന്‍ ഷഹീര്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എബ്രഹാം മാത്യുവാണ് സോളോ നിര്‍മിയ്ക്കുന്നത്.

English summary
Neha Sharma cute selfies with Dulquer Salmaan from Solo location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam