»   » ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതാണെന്ന് അറിയില്ലായിരുന്നെന്ന് ദുല്‍ഖറിന്റെ നടി!

ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതാണെന്ന് അറിയില്ലായിരുന്നെന്ന് ദുല്‍ഖറിന്റെ നടി!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി നേഹ ശര്‍മ്മയെ മലയാളികള്‍ക്ക് അത്ര പരിചയമില്ലെങ്കിലും ഇനി മുതല്‍ ദുല്‍ഖറിന്റെ നായികയായിട്ടായിരിക്കും അറിയപ്പെടുന്നത്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖറിനൊപ്പം നേഹയും അഭിനയിക്കുന്നത്.

ഗ്രേറ്റ് ഫാദറില്‍ നിന്നും അങ്കിളായി മമ്മൂട്ടി, ഈ ലുക്ക് കണ്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ?

മലയാള സിനിമയെ കുറിച്ച് വലിയ ധാരണകളൊന്നുമില്ലാതിരുന്ന നേഹ ആദ്യമായി മലയാളത്തില്‍ അഭിനയിച്ചതിന് ശേഷം അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയെ കുറിച്ചുള്ള പുതിയ അറിവുകള്‍ തനിക്ക് അത്ഭുതമായിട്ടാണ് തോന്നുന്നതെന്നാണ് നടി പറയുന്നത്. അതിനൊപ്പം മറ്റ് പല കാര്യങ്ങളും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

നേഹ ശര്‍മ്മ

ബോളിവുഡ് നടിയാണ് നേഹ ശര്‍മ്മ. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും ഹിന്ദി സിനിമയിലാണ് സജീവമായി തുടര്‍ന്നിരുന്നത്. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് നടി ആദ്യമായി മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത്.

മലയാള സിനിമ അത്ഭുതമാണ്

നേഹയ്ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുന്നത് വരെ മലയാള സിനിമ എന്താണെന്നുള്ളതിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. എന്നാല്‍ പുതിയ അറിവുകള്‍ വലിയ അത്ഭുതമായിട്ടാണ് തോന്നുന്നതെന്നാണ് നടി പറയുന്നത്.

ദൃശ്യം മലയാള സിനിമയായിരുന്നോ?

ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സിനിമയാമെന്ന് താന്‍ അറിയുന്നത് ഇവിടെ നിന്നുമാണെന്നാണ് നേഹ പറയുന്നത്. മാത്രമല്ല നിലവാരമുള്ള സിനിമകള്‍ മലയാളത്തില്‍ ഒരുപാട് ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായതെന്നും നടി പറയുന്നു.

അഭിമുഖം


സോളോ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ ദ് ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നടി മലയാള സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ദുല്‍ഖറിന്റെ പിന്തുണ

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഭാഷ പ്രശ്‌നമായിരുന്നെങ്കിലും ദുല്‍ഖര്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ദുല്‍ഖറിന്റെ ഒരുപാട് സിനിമകള്‍ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ദുല്‍ഖറിനെ ഒരുപാട് ഇഷ്ടമാണെന്നും നടി പറയുന്നു.

സോളോ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയി നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സോളോ. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഈ മാസം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്.

English summary
Neha Sharma opens up about being a part of Dulquer Salmaan starrer Solo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam