»   » ഗ്യാംങ്സ്റ്ററില്‍ മമ്മൂട്ടിയുടെ നായിക റിമയല്ല

ഗ്യാംങ്സ്റ്ററില്‍ മമ്മൂട്ടിയുടെ നായിക റിമയല്ല

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ആഷിക് അബു പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമാണ് ഗ്യാംങ്സ്റ്റര്‍. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയുടെ നായികയായി മീര ജാസ്മിനാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ടുപിന്നാലെ മീരയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നും കേട്ടു. ഇതിനെത്തുടര്‍ന്ന് മീരയെ ചിത്രത്തിലേയ്ക്ക് തീരുമാനിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ആഷിക് രംഗത്തെത്തി.

പിന്നീട് കേട്ടത് കാമുകിയായ റിമയെ തന്നെയാണ് ആഷിക് ഗ്യാംങ്സ്റ്ററില്‍ നായികയാക്കുന്നതെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് റിമയും ചിത്രത്തിലെ താരനിരയിലില്ലെന്നാണ്. ഗ്യാങ്‌സ്റ്ററിന്റെ തിരക്കഥാകൃത്ത് അഹമ്മദ് സിദ്ദിഖാണ് റിമയല്ല ചിത്രത്തിലെ നായികയെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിമയല്ല ചിത്രത്തില്‍ നായികയാകുന്നത്. ചിത്രത്തിലെ താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇപ്പോള്‍ ആഷിക്ക് ഇടുക്കി ഗോള്‍ഡിന്റെ ചിത്രീകരണത്തിരക്കുകളിലാണ്. അത് കഴിഞ്ഞുമാത്രമേ ഗ്യാംങ്‌സ്റ്ററിലെ താരനിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയുള്ളു- അഹമ്മദ് സിദ്ദിഖ് പറഞ്ഞു.

മമ്മൂട്ടിയെക്കൂടാതെ ഫഹദ് ഫാസിലും ശേഖര്‍ മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. എന്തായാലും 2014ല്‍ ഇറങ്ങനിരിക്കുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ തട്ടുപൊളപ്പന്‍ ചിത്രമായിരിക്കും ഗ്യാംങ്സ്റ്റര്‍ എന്നാണ് സൂചന.

English summary
Script writer of Ashiq Abu's Gangster Ahmed Siddique, says, 'No, it's not Rima is the heroine of Mammootty in Gangster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam