»   » ബാഹുബലിയിലെ ഭല്ലാലദേവനെക്കാള്‍ മികച്ചതായിരിക്കുമോ റാണയുടെ ജോഗിന്ദര്‍! ട്രെയിലര്‍ പറയും സത്യം!!!

ബാഹുബലിയിലെ ഭല്ലാലദേവനെക്കാള്‍ മികച്ചതായിരിക്കുമോ റാണയുടെ ജോഗിന്ദര്‍! ട്രെയിലര്‍ പറയും സത്യം!!!

By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലിയിലെ വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും റാണ ദഗ്ഗുപതി എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. ബാഹുബലിയ്ക്ക് ശേഷം പുതിയ സിനിമയില്‍ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് റാണയിപ്പോള്‍.

'നെനേ രാജു നെനേ മന്ത്രി' എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലാണ് റാണ നായകനാവുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. റാണ ജോഗിന്ദര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കാജള്‍ അഗര്‍വാളാണ് രാധ എന്ന കഥാപാത്രത്തിലുടെ നായികയായി അഭിനയിക്കുന്നത്.

rana-daggubati

ബാഹുബലിയിലെ ഭല്ലാലദേവയെ പോലെ തന്നെ റാണയുടെ പുതിയ സിനിമയിലെ കഥാപാത്രവും ശക്തമായ വേഷം തന്നെയാണെന്ന് പുറത്ത് വന്ന ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

ഗുണ്ടയായ ജോഗിന്ദര്‍ രാധയെ വിവാഹം കഴിച്ചതിന് ശേഷം നല്ലൊരു ഭര്‍ത്താവായി മാറുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണ് നെനേ രാജു നെനേ മന്ത്രി. സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് തേജയാണ്.

English summary
Nene Raju Nene Mantri trailer: Rana Daggubati gets into ‘masala’ star mould

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam