»   » രാംചരണിന്റെ സ്വപ്‌ന പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍

രാംചരണിന്റെ സ്വപ്‌ന പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചിരഞ്ജീവിയുടെ മകനായ രാം ചരണിന്റെ ഉടമസ്ഥതയിലുള്ള ടര്‍ബോ മേഘ എയര്‍വെയിസിന് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിച്ചു. രാജ്യത്ത് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന നാലമത്തെ സ്വകാര്യ കമ്പിയാണ് ടര്‍ബോ മേഘ എയര്‍വെയ്‌സ്.

എന്നാല്‍ ടര്‍ബോ മേഘ എയര്‍വെയ്‌സ് സര്‍വ്വീസ് നടത്തുന്നത് ട്രൂജെറ്റ് എന്ന പേരിലാകും. വ്യോമയാന ജനറല്‍ സെക്രട്ടറി എം സത്യവതി ലൈസന്‍സ് ടര്‍ബോ മേഘയുടെ മാനേജിങ് ഡയറക്ടര്‍ വി ഉമേഷിന് കൈമാറി.

ramcharan

ഗോദാവരിയില്‍ നടക്കുന്ന മഹാപുഷ്‌കര്‍ണ്ണയിലേക്കുള്ള ഷട്ടില്‍ സെര്‍വ്വീസുകളാകും കമ്പനി ആദ്യഘട്ടത്തില്‍ നടത്തുക. പിന്നീട് ഹൈദരബാദില്‍ നിന്ന് രാജമുദ്രി, ബാംഗ്ലൂര്‍, ചെന്നെ തുടങ്ങിയ സ്ഥലങ്ങിലേക്കാണ് ട്രൂജെറ്റ് സെര്‍വ്വീസ് നടത്തുക. 200 ലക്ഷം ഡോളറാണ് കമ്പനിയുടെ ആദ്യ മുതല്‍ മുടക്ക്.

72 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രണ്ട് എ ടി ആര്‍ വിമാനങ്ങള്‍ കമ്പനിക്ക് സ്വന്തമായുണ്ട്. അടുത്ത ജനുവരിയില്‍ മൂന്ന് പുതിയ വിമാനങ്ങള്‍ കൂടി കമ്പനി വാങ്ങും.

English summary
Hyderabad-based Turbo Megha Airways, after receiving the flying license from DGCA, would operate a regional airline under the brand name Trujet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X