»   » സമരം പൊളിയുന്നു, തിയേറ്ററുടമകള്‍ പുതിയ സംഘടന രൂപീകരിയ്ക്കുന്നു!!

സമരം പൊളിയുന്നു, തിയേറ്ററുടമകള്‍ പുതിയ സംഘടന രൂപീകരിയ്ക്കുന്നു!!

By: Rohini
Subscribe to Filmibeat Malayalam

ക്രിസ്മസ്, ന്യൂ ഇയര്‍ റിലീസ് ചിത്രങ്ങളെല്ലാം നിര്‍ത്തിവെപ്പിച്ച് ഒരു മാസക്കാലമായി തുടരുന്ന സിനിമാ സമരം ഒടുവില്‍ വഴിത്തിരിവിലേക്ക്. അമ്പത് ശതമാനം തിയേറ്റര്‍ വിഹിതം വേണം എന്ന ആവശ്യവുമായി തിയേറ്ററുടമകള്‍ രംഗത്ത് എത്തിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം.

എന്നാല്‍ ഇപ്പോള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിയേറ്ററുടമകള്‍ നടത്തിയ ഈ സമരം പൊളിയുന്നു. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിയ്ക്കാനും സിനിമ റിലീസ് ചെയ്യാനും തീരുമാനിച്ചു.

 cinema-theater

വിജയ് ചിത്രമായ ഭൈരവയും മലയാള സിനിമയായ കാംബോജിയും ആദ്യം റിലീസ് ചെയ്യും. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെയുള്ള തിയേറ്ററുകളില്‍ നാളെ (ജനുവരി 12) ഭൈരവ റിലീസ് ചെയ്യും. സിനിമാ - സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയേറ്ററുകളും പുതിയ സംഘടനയില്‍ ചേരും. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഈ സംഘടനയ്ക്ക് പിന്തുണ നല്‍കുന്നതോടെ സമരം പൊട്ടിപ്പൊളിയും.

സിനിമാ പ്രതിസന്ധി രൂക്ഷമായി തുടരവെ നിലപാട് കടുപ്പിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഇന്നലെ (ജനുവരി 10) രംഗത്തെത്തിയിരുന്നു. 12 മുതല്‍ ഫെഡറേഷന് കീഴിലുള്ള എ ക്ലാസ് തിയേറ്ററുകളും അടച്ചിടാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനമാണ് ഇപ്പോഴുള്ള പിളര്‍പ്പിന് കാരണം.

ക്രിസ്മസ് - ന്യൂയര്‍ സിനിമകള്‍ റിലീസ് ചെയ്യാതായതോടെ മലയാള സിനിമയ്ക്ക് വമ്പന്‍ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്. ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജയസൂര്യയുടെ ഫുക്രി, പൃഥ്വിരാജിന്റെ എസ്ര എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും എന്നാണ് വിവരം.

English summary
New association for theatre owners
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam