»   » മമ്മൂട്ടിയ്ക്ക് ന്യൂഡെല്‍ഹി വീണ്ടും തുണയാകുമോ?

മമ്മൂട്ടിയ്ക്ക് ന്യൂഡെല്‍ഹി വീണ്ടും തുണയാകുമോ?

Posted By:
Subscribe to Filmibeat Malayalam
New Delhi
സൃഷ്ടിയും സംഹാരവും ഒരാള്‍ തന്നെയാവുക....ജീവിതത്തിലെ ഭയാനകമായ അവസ്ഥയെ ന്യൂഡെല്‍ഹിയിലൂടെ ജികെയിലൂടെയാണ് പ്രേക്ഷകര്‍ അനുഭവിച്ചത്. മമ്മൂട്ടിയെ എഴുതിത്തള്ളിയവരെ അമ്പരിപ്പിയ്ക്കുന്നതായിരുന്നു ന്യൂഡെല്‍ഹി നേടിയ വിജയം. കാല്‍നൂറ്റാണ്ടിനിപ്പുറം മമ്മൂട്ടി ഒരിയ്ക്കല്‍ കൂടി പ്രതിസന്ധികളില്‍ കൂടി കടന്നുപോകുമ്പോള്‍ ന്യൂഡെല്‍ഹിയുടെ രണ്ടാംവരവുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് സിനിമാലോകം.

ജോഷി, ഡെന്നീസ് ജോസഫ്, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ന്യൂഡല്‍ഹിയുടെ രണ്ടാംഭാഗത്തിന്റെ ആലോചനകള്‍ ഒരിയ്ക്കല്‍ കൂടി സജീവമാക്കിയിരിക്കുന്നത് ന്യൂഡെല്‍ഹിയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റാണ്.

ജയാനന്‍ തന്നെ സംവിധാനം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കുവേണ്ടി ഡെന്നീസ് ജോസഫിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് ന്യൂഡെല്‍ഹിയുടെ തിരക്കഥയെഴുതാനും ജയാനന്‍ തീരുമാനിച്ചതത്രേ. ജയില്‍വാസത്തിന് ശേഷം ജി കെയുടെ ജീവിതം എങ്ങനെയാണ് എന്നാണ് പുതിയ സിനിമ അനാവരണം ചെയ്യുന്നത്.

ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ ജി കെയായി മമ്മൂട്ടിയല്ലാതെ മറ്റൊരു താരത്തെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്നാണ് ജയാനന്‍ പറയുന്നത്. നൂറ്റി അമ്പതോളം ചിത്രങ്ങള്‍ക്കായി ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ജയാനന്‍ വിന്‍സെന്റിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഒരിയ്ക്കല്‍ കൂടി ജികെയാവാന്‍ മമ്മൂട്ടി തയാറാകുമോ? മമ്മൂട്ടിയെ രക്ഷിയ്ക്കാന്‍ ജികെയ്ക്ക് ഇനിയും കഴിയുമോ? ന്യൂഡെല്‍ഹിയുടെ രണ്ടാംഭാഗത്തിന്റെ വാര്‍ത്തകള്‍ വരുമ്പോള്‍ ഈ ചോദ്യങ്ങളായിരിക്കും പ്രേക്ഷകരുടെ മനസ്സിലുണ്ടാവുക.

"ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്‌ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്‍ നില്‍ക്കും." ന്യൂഡെല്‍ഹിയിലെ ജികെയുടെ തീപ്പൊരി സംഭാഷണങ്ങള്‍ക്ക് ഇന്നും ജനം കാതോര്‍ക്കുന്നുണ്ടെന്നുറപ്പാണ്.

English summary
Now after 25 years,when the same star is facing another similar debacle with his films, a sequel to this big hit is on the pipeline,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam