»   » വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ എക്കാലത്തെയും വിജയ ചിത്രങ്ങളിലൊന്നാണ് ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി. കരിയറില്‍ താഴ്ചയിലേക്ക് പോകുന്ന മമ്മൂട്ടിയെ കൈ പിടിച്ചുയര്‍ത്തിയ ചിത്രം. ആ ഹിറ്റിന് പിന്നിലും ഒരു കഥയുണ്ട്.

ഉള്ളില്‍ ആളിക്കത്തിയ പ്രതികാരം വീട്ടാല്‍ ഒരു കാര്‍ട്ടൂണണിസ്റ്റ് നടത്തുന്ന കൊലപാതക പരമ്പരയാണ് ന്യൂഡല്‍ഹി എന്ന ചിത്രം. നല്ലൊരു പാട്ടോ, പ്രണയമോ കോമഡിയോ എന്തിന് സംഘട്ടന രംഗങ്ങള്‍ പോലുമില്ലാത്ത ചിത്രം. കരിയറില്‍ പഞ്ചരായി കിടക്കുന്ന മമ്മൂട്ടിയാണ് നായകന്‍ എന്ന് കൂടെ പറഞ്ഞപ്പോള്‍ നിര്‍മാതാക്കളെല്ലാം കൈയ്യൊഴിഞ്ഞു, തുടര്‍ന്ന് വായിക്കൂ...

കടപ്പാട്: മെട്രോമാറ്റിനി

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

ഒമ്പതാമത്തെ നിര്‍മാതാവിന്റെ അടുത്ത് കഥ പറയുമ്പോഴും ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും മുഖത്ത് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയല്ല, നായകന്‍ മോഹന്‍ലാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാം എന്നായി അദ്ദേഹം.

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

അങ്ങനെ ഒടുവില്‍ മമ്മൂട്ടിയ്ക്കും ഡെന്നീത് ജോസഫിനും ജോഷിയ്ക്കും മുന്നില്‍ ദൈവത്തെ പോലെ ജോയി തോമസ് പ്രത്യക്ഷപ്പെട്ടു. ചിത്രം നിര്‍മിയ്ക്കാം എന്നദ്ദേഹം സമ്മതിച്ചു

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

ടിജി രവിയെ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു പ്രധാന വില്ലന്‍ കഥാപാത്രങ്ങളിലൊന്നായ സി ആര്‍ പണിക്കരെ ഒരുക്കിയത്. എന്നാല്‍ ഇനി വില്ലന്‍ വേഷം ചെയ്യല്ല എന്ന ശപഥമെടുത്ത് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ടിജി രവി. അങ്ങനെ ആ വേഷം ജഗന്നാഥ വര്‍മയെ തേടിയെത്തി.

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

ത്യാഗരാജന്‍ ചെയ്ത സേലം വിഷ്ണുവായി തമിഴ് നടന്‍ സത്യരാജിനെ ആയിരുന്നു തീരുമാനിച്ചത്. എന്നാല്‍ തമിഴിലെ തിരക്കു കാരണം അദ്ദേഹത്തിന് ആ വേഷം ചെയ്യാന്‍ കഴിഞ്ഞില്ല. തമ്പി കണ്ണന്താനത്തിന്റെ ശിപാര്‍ശയില്‍ സിദ്ദിഖും ജോഷിയുടെ ക്ലാസ്‌മേറ്റ് എന്ന പരിഗണനയില്‍ വിജയരാഘവും ചിത്രത്തിന്റെ ഭാഗമായി. സുരേഷ് ഗോപി, ഉര്‍വശി, സുമലത, ദേവന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

1987 ലെ ഒരു റിപ്പബ്ലിക് ദിനത്തില്‍ ന്യൂ ഡല്‍ഹിയുടെ ചിത്രീകരണം ആരംഭിച്ചു. പൂര്‍ണമായും ദില്ലിയിലായിരുന്നു ഷൂട്ടിങ്. 21 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി, 1987 ജൂലൈ 24 ന് ചിത്രം തിയേറ്ററുകളിലെത്തി

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

ആദ്യ ഷോ കഴിഞ്ഞതും തിയേറ്ററുകളില്‍ ആരവങ്ങള്‍ അലയടിച്ചു. കാശ്മീരില്‍ നായര്‍ സാബിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് മമ്മൂട്ടി വിവരമറിയുന്നത്. അദ്ദേഹം ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നാണ് കേട്ടത്. 50 ദിവസം പിന്നിടുമ്പോഴേക്കും മലയാളത്തില്‍ അതുവരെ ഉണ്ടായിരുന്ന റെക്കോഡുകളെല്ലാം ഈ ബോക്‌സോഫീസ് വിജയത്തില്‍ കടപുഴകി ഒലിച്ചു.

വിവരമറിഞ്ഞ മമ്മൂട്ടി ജോഷിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മോഹന്‍ലാലല്ല, മമ്മൂട്ടി തന്നെ!!

മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ 100 ദിവസം ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചു. ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തു. മമ്മൂട്ടിയുടെ മാത്രമല്ല, ചിത്രത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുടെയൊക്കെ കരിയര്‍ ഭദ്രമാക്കിയ ചിത്രമാണ് ന്യൂഡല്‍ഹി

English summary
New Delhi was rejected by so many producers
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam