»   » തിയറ്ററുകള്‍ വീണ്ടും സജീവം

തിയറ്ററുകള്‍ വീണ്ടും സജീവം

Posted By:
Subscribe to Filmibeat Malayalam

കേരളത്തിലെ തിയറ്ററുകള്‍ വീണ്ടും സജീവമായി. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോബോബന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ ചിത്രങ്ങള്‍ പെരുനാളിന് ഒന്നിച്ചെത്തിയതോടെ തിയറ്ററുകളില്‍ വീണ്ടും ആളുകള്‍ കയറിത്തുടങ്ങി. മുസ്ലിങ്ങളുടെ നോമ്പുമാസമായതിനാല്‍ തിയറ്ററുകളിലെല്ലാം പ്രേക്ഷകര്‍ കുറവായിരുന്നു. എന്നാല്‍ പെരുനാളിനു ശേഷവും തിയറ്ററില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

മമ്മൂട്ടിയുടെ അച്ഛാദിന്‍, ദിലീപിന്റെ ലൗ 24ഇന്റു 7, കുഞ്ചാക്കോ ബോബന്റെ മധുരനാരങ്ങ, ഉണ്ണി മുകുന്ദന്റെ കെഎല്‍10 പത്ത് എന്നീ ചിത്രങ്ങളാണ് ഒന്നിച്ചെത്തിയത്. ഇതില്‍ദിലീപിന്റെ ചിത്രത്തിനാണ് ഇക്കുറി ആളു കൂടുതല്‍. മമ്മൂട്ടിയുടെ അച്ഛാദിന്‍ ആവറേജ് ചിത്രമായത് ഫാന്‍സുകാരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ദിലീപ് ചിത്രം പുതുമയുള്ളൊരു പ്രണയകഥയാണ്. ശ്രീബാല കെ. മേനോന്റെ കന്നിചിത്രം നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.


ramzan-release

കുഞ്ചാക്കോ ബോബനും ബിജുമേനോനും നായകനായ മധുരനാരങ്ങയും നല്ല അഭിപ്രായം നേടുന്നുണ്ട്. സുഗീത് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹൈലൈറ്റ് ചാക്കോച്ചന്‍- ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ നര്‍മം തന്നെയാണ്.


ഉണ്ണി മുകുന്ദന്റെ കെഎല്‍ 10 പത്ത് മലയാളത്തില്‍ അടുത്തിറെ ഇറങ്ങിയ പല ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ്. 1983യെ ഓര്‍മ്മപെടുത്തുന്നതാണ് ചിത്രമെന്ന ആക്ഷേപം പരക്കെയുണ്ട്.


ഇതോടൊപ്പം കമല്‍ഹാസന്റെ പാപനാസം, തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി എന്നിവയ്ക്കും പ്രേക്ഷകരുണ്ട്. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രം കണ്ടവരെല്ലാം പാപനാസം കാണാന്‍പോകുന്നുണ്ട്. ആദ്യചിത്രത്തില്‍ നിന്ന് എന്തു വ്യത്യാസമാണുള്ളതെന്നു നോക്കാനാണ് ആളുകയറുന്നത്.


നിവിന്‍പോളി നായകനായ പ്രേമത്തിനും നല്ല കലക്ഷന്‍ ലഭിക്കുന്നുണ്ട്. വിവാദങ്ങളും വ്യാജ സിഡികളും പ്രേമത്തിന്റെ ജനപ്രീതിയെ ബാധിച്ചിട്ട എന്നാണ് തിയറ്ററുകളിലെ തിരക്ക് വ്യക്തമാക്കുന്നത്.

English summary
New energy for theatres in Kerala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam