»   » ഹിമ ഫ്രം വിയന്ന ടു മുംബൈ പോലീസ്

ഹിമ ഫ്രം വിയന്ന ടു മുംബൈ പോലീസ്

Posted By:
Subscribe to Filmibeat Malayalam
 Hima
മോഹന്‍ലാലിനെ നായകനാക്കി കോടികള്‍ മുടക്കി മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ കാസനോവ, സംവിധായകന് ഏറെ പഴികള്‍ സമ്മാനിക്കുകയും ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടുവെങ്കിലും മലയാളസിനിമയിലെ ധീരമായ ഒരു ചുവടുവെപ്പായിരുന്നു കാസനോവ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഉദയനാണ് താരം, നോട്ട് ബുക്ക്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ മികച്ച ചിത്രങ്ങള്‍ മലയാളസിനിമയ്ക്കു നല്‍കിയ റോഷന്‍ ആന്‍ഡ്രൂസ് ചെറിയ ഇടവേള പിന്നിട്ട് മുംബൈപോലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികളിലാണ്. ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥനായ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ ഇവര്‍ നായകരായെത്തുമ്പോള്‍ അപര്‍ണ്ണ നായര്‍, ഹിമ ഡേവിഡ്, മീരനന്ദന്‍ എന്നിവര്‍ നായികമാരുടെ വേഷമണിയുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെയും വോഡാഫോണ്‍ തകധിമി എന്ന ഡാന്‍സ് പ്രോഗ്രാമിലൂടെയും നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഹിമ സിനിമയില്‍ പുതുമുഖമാണ്.

വിയന്നയില്‍ താമസമാക്കിയ മലയാളിയായ ഹിമയ്ക്ക് ആദ്യസിനിമയിലേക്ക് മികച്ച എന്‍ട്രിയാണ് ലഭിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ് ടീമിന്റെ ചിത്രം, ജയസൂര്യയുടെ നായികാപദവി മലയാളസിനിമയില്‍ ശ്രദ്ധേയമായ സ്ഥാനംകണ്ടെത്തുകയെന്നതു തന്നെയാണ്.

ഇതിനകം പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റിയ ഹിമ ഡേവിഡിന്റെ സിനിമ പ്രവേശത്തിന്റെ പ്രഥമലക്ഷ്യം. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് പൃഥ്വിരാജിനെ ചിത്രത്തിലേക്ക് ലഭിച്ചിരിക്കുന്നത്. തമിഴിലെ പോലീസ് പോലീസ് എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജിന്റെ ശക്തമായ പോലീസ് വേഷമാണ് മുംബൈപോലീസിലെ അസിസ്‌റന്റ് കമ്മീഷണര്‍ ആന്റണി മോസസ്.

സിറ്റി പോലീസ് കമ്മീഷണര്‍ ഫറാന്‍ എന്ന കഥാപാത്രത്തെ റഹ്മാന്‍ അവതരിപ്പിക്കുന്നു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്യജോണ്‍ ജോക്കബായി ജയസൂര്യയും വേഷമിടുന്നു. അപര്‍ണ്ണാനായര്‍ക്കും ഒരു ഐ.പി.എസ് ഓഫീസറുടെ വേഷമാണ്. മലയാളസിനിമയില്‍
എത്രയോ പോലീസ് കഥകള്‍ പറഞ്ഞു പോയെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ പോലീസ് ഡിപ്പാര്‍ട്‌മെന്റിനുള്ളില്‍ നടക്കുന്ന കഥയാണ് ഇത്തവണ റോഷന്‍ ആന്‍ഡ്രൂസ്് സിനിമയാക്കുന്നത്.

പേരു സൂചിപ്പിക്കുമ്പോലെ മുംബൈപോലീസുകാരുടെ കഥയോ സംഭവങ്ങളോ അല്ല ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. കൊച്ചിയില്‍ നടക്കുന്ന കഥയിലെ കഥാപാത്രങ്ങള്‍ക്ക് മുംബൈ നഗരവുമായി ബന്ധമുണ്ടെന്ന് മാത്രം. ചിത്രത്തിലെ മറ്റൊരു പ്രത്യേകത ദില്‍സേ, സത്യം, മിഷന്‍ കാശ്മീര്‍, കാസനോവ തുടങ്ങി 90ല്‍പരം ചിത്രങ്ങള്‍ക്ക് സംഘട്ടനം കൈകാര്യം ചെയ്ത അലന്‍ അമീനാണ് മുംബൈപോലീസിലെയും ഫൈറ്റ് ഡയറക്ടര്‍.

English summary
New face Hima Davis casts Jayasurya’s pair in the upcoming film Mumbai Police directed by Rosshen Andrews

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam