»   »  മലയാളത്തില്‍ അരങ്ങേറാന്‍ ലാസ് വേഗാസ് പെണ്‍കൊടി

മലയാളത്തില്‍ അരങ്ങേറാന്‍ ലാസ് വേഗാസ് പെണ്‍കൊടി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പുത്തന്‍നായികമാരുടെ കൂട്ടത്തിലേയ്ക്ക് പുതിയൊരു മുഖം കൂടി. റഫീക്ക് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ഇഎംഎസ്സും പെണ്‍കുട്ടിയും എന്ന ചിത്രത്തിലാണ് പുതിയതാരമെത്തുന്നത്. അമേരിക്കയിലെ ലാസ് വേഗാസില്‍ ജനിച്ചുവളര്‍ന്ന ശ്രീദേവ് സാഷ കുമാര്‍ ആണ് നടന്‍ നരേന്‍ നായകനാകുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നത്.

ശ്രീലങ്കയില്‍ തമിഴ് വംശജയായി ജനിച്ച് സംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന പെണ്‍കുട്ടിയായിട്ടാണ് ശ്രീദേവ് അഭിനയിക്കുന്നത്. ഇംഗ്ലണ്ടിലും, ശ്രീലങ്കയിലും ഇന്ത്യയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

Narain

ലാല്‍, തമ്പി ആന്റണി, ആശാശരത്, ജോസുകുട്ടി, എന്നിവര്‍ ചിത്രത്തില്‍ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലണ്ടനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള അഭിനേതാക്കളും ശ്രീദേവ് സാഷയുടെ അമ്മ ദാക്ഷായണിയും, അച്ഛന്‍ ഗണേഷ് കുമാറും ഈ ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ ഇഎംഎസും പെണ്‍കുട്ടിയും എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കുന്നത്. മുഹമ്മദ് ഷഫീറാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് ഓട്ടപ്പള്ളിയാണ്.

English summary
Another new face actress, Sridev Sasha Kumar from Lav Vegas, is all set to debut in Malayalam through Rafeeq Ravuthar's EMSum Penkuttiyum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam