»   » പൈസ പൈസ ചിത്രീകരണം പൂര്‍ത്തിയായി

പൈസ പൈസ ചിത്രീകരണം പൂര്‍ത്തിയായി

Posted By:
Subscribe to Filmibeat Malayalam
Paisa Paisa
നവാഗതനായ പ്രശാന്ത് മുരളി കഥ, സംവിധാനം നിര്‍വഹിക്കുന്ന പൈസ പൈസ എന്ന ചിത്രത്തിന്റെ ചിത്രീകരണം എര്‍ണാകുളത്ത് പൂര്‍ത്തിയായി. നിസ്സാരമായ കുറച്ച് പണത്തിന് വേണ്ടി ഓടുന്ന ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. ഇന്ദ്രജിത്തും മംമ്ത മോഹന്‍ദാസും താരജോടികളാവുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസും മുഖ്യ കഥാപാത്രമായി രംഗത്തെത്തുന്നു.

സെലബസ് ആന്റ് റെഡ് കാര്‍പറ്റിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് പൈസ പൈസ ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് വര്‍മ്മയ്‌ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മുരളിയും ചേര്‍ന്നാണ് തിരക്കഥ-സംഭാഷണം ഒരുക്കുന്നത്. ഡി സന്തോഷിന്റെയും കാള്‍ ഫ്രാന്‍സിസിന്റെയും വരികള്‍ക്ക് ഈണം നല്‍കുന്നത് അബി സാല്‍വിനാണ്.

ഡാനിയല്‍ ബാലാജി, കിഷോര്‍ സത്യ, രാജീവ് രംഗന്‍, അനൂപ് ചന്ദ്രന്‍, കാതല്‍ സന്ധ്യ, അപൂര്‍വ എന്നിവരും പൈസ പൈസയുടെ താര നിരയില അണിനിരക്കുന്നു. കിച്ചു ഹൃദയ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കിഷോര്‍ മണിയന്‍ ക്യാമറ മാനായും ചിത്രത്തിന്റെ പിന്നണിയിലുമുണ്ട

English summary
The malayalam film Paisa Paisa coming soon written and directed by debutante director Prashanth Murali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam