twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

    By Aswathi
    |

    ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ലൈംഗികച്ചുവകലര്‍ന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചൊരുക്കുന്ന ചിത്രങ്ങള്‍ എന്നാണ് പലരുടെയും ധാരണ. മാത്രമല്ല, ഇത്തരം സിനിമകള്‍ക്ക് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനോ ആശയ വിനിമയം നടത്താനോ കഴിയുന്നില്ലെന്നും സമകാലിക രാഷ്ട്രീയത്തെ പുതിയ ചിത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളുണ്ടായിരുന്നു.

    എന്നാല്‍ അടുത്ത കാലത്തിറങ്ങിയ കുറച്ച് ചിത്രങ്ങളിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കി. രാഷ്ട്രീയമെന്നല്ല, ചുവപ്പന്‍ രാഷ്ട്രീയ ചിത്രങ്ങളാണതത്രെയും. ഏതൊക്കെയാണ് ആ ചിത്രങ്ങളെന്ന് നോക്കാം.

    സഖാവ് മുരളി ഗോപി

    ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

    മലയാളത്തില്‍ ഇപ്പോളിറങ്ങുന്ന ചിത്രങ്ങളില്‍ രാഷ്ട്രീയം ചങ്കുറപ്പോടെ പറഞ്ഞ തിരക്കഥാകൃത്താണ് മുരളി ഗോപി. ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചുവപ്പന്‍ രാഷ്ട്രീയ ചിത്രത്തിന് തിരക്കഥയെഴുതുകയും അതില്‍ പ്രധാന വേഷവും മുരളി ഗോപി ചെയ്തു.

    സഖാവ് ദുല്‍ഖര്‍ സല്‍മാന്‍

    ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

    ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ രാഷ്ട്രീയ ചിത്രം പച്ചക്കടല്‍ നീലാകാശം ചുന്ന ഭൂമിയാണ്. എസ്എഫ്‌ഐക്കാരനായ കാശി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്.

    സഖാവ് ഫഹദ് ഫാസില്‍

    ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

    റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ വയനാട്ടിലെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായെത്തി. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ അയമനം സിദ്ധാര്‍ത്ഥ് എന്ന രാഷ്ട്രീയക്കാരനായാണ് ഫഹദ് എത്തുന്നത്.

    സഖാവ് കുഞ്ചാക്കോ ബോബന്‍

    ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

    ചോക്ലേറ്റ് നടനെന്ന് പോരെടുത്ത കുഞ്ചാക്കോ ബോബന്റെ ആദ്യ രാഷ്ട്രീയ ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്നതായിരുന്നു. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പോളിടെക്‌നിക് എന്ന ചിത്രത്തില്‍ ലോക്കല്‍ ഇടത് നേതാവിന്റെ വേഷത്തിലാണ് ചാക്കോച്ചനെത്തുന്നത്.

    സഖാവ് സമുദ്രക്കനി

    ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

    തമിഴ് സംവിധായകനായ ഇദ്ദേഹം മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തില്‍ ഒരു ഇടത് രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തി.

    സഖാവ് അനൂപ് മേനോന്‍

    ന്യൂജനറേഷന്‍ കമ്യൂണിസ്റ്റുകാര്‍

    ന്യൂജനറേഷന്‍ താരം എന്ന പേരെടുത്ത അനൂപ് മേനോനും ഇടത് രാഷ്ട്രീയത്തെ സിനിമയില്‍ അവതരിപ്പിച്ചു. ചുവപ്പ് നാടായ കണ്ണൂര്‍ തന്നെയായിരുന്നു പശ്ചാത്തലം. വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തില്‍ ഒരു കമ്യൂണിസ്റ്റ്കാരന്റെ മകനായാണ് അനൂപ് എത്തിയത്. ചിത്രത്തില്‍ രാഷ്ട്രീയം എറെ ചര്‍ച്ചചെയ്യുന്നു.

    English summary
    New generation movies moving towards Political stories.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X