»   » മലയാളത്തിന്റെ പുതിയ നായിക ഹരിത

മലയാളത്തിന്റെ പുതിയ നായിക ഹരിത

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ ഇപ്പോള്‍ പുതുമുഖങ്ങളുടെ വസന്തകാലമാണ്. മുന്‍പെല്ലാം സിനിമയില്‍ ഒരു പുതുമുഖമെത്തുകയെന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിയ്ക്കുന്ന കാര്യമായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പുതുമുഖങ്ങളുടെ തള്ളിച്ചയാണ്. അഭിനയത്തിലും സംവിധാനത്തിലും കഥയെഴുത്തിലുമെന്നുവേണ്ട എല്ലാ മേഖലയിലും പുതിയ പുതിയ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. പുതുമുഖങ്ങളായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വന്‍സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 2013ല്‍മാത്രം അഭിനയമേഖലയില്‍ എത്തിയ പുതുമുഖങ്ങള്‍ ഏറെയുണ്ട്. പലരും മികച്ച പ്രകടനത്തിന്റെ പേരില്‍ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു പുതുമുഖം കൂടി അരങ്ങേറ്റത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.

ഹരിത പറോക്കോട് ആണ് മലയാളത്തിലെ ഏറ്റവും പുതിയ താരം. രാകേഷ് റോഷന്‍ ഒരുക്കുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലൂടെയാണ് ഹരിത മലയാളത്തില്‍ അരങ്ങേറുന്നത്. ശ്വേത മേനോന്‍, അനന്യ, ഭാമ, മേഘ്‌ന രാജ് എന്നിവര്‍ക്കൊപ്പം പ്രധാനപ്പെട്ടൊരു വേഷമാണ് ചിത്രത്തില്‍ ഹരിത അവതരിപ്പിക്കുന്നത്. ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

Haritha

ആദ്യ ചിത്രത്തില്‍ തനിയ്ക്ക് ഏറെ വ്യത്യസ്തമായ ഒരു റോളാണ് ലഭിച്ചിരിക്കുന്നതെന്നും പുതുമുഖങ്ങള്‍ പലപ്പോഴും ഇത്തരം റോളുകള്‍ സ്വീകരിക്കാന്‍ മടിയ്ക്കുമെങ്കിലും തനിയ്ക്ക് ഈ റോളിനോട് വലിയ താല്‍പര്യം തോന്നിയെന്നുമാണ് ഹരിത പറയുന്നത്. അല്‍പം നെഗറ്റീവ് ടച്ചുണ്ടെങ്കിലും വളരെ ശക്തമാണ് തന്റെ കഥാപാത്രമെന്നാണ് ഹരിത പറയുന്നത്.

മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ഹരിത ഭാഗ്യമന്വേഷിക്കുന്നുണ്ട്, നവംബറിര്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന കുറൈ ഒന്നും ഇല്ലൈ ആണ് ഹരിതയുടെ തമിഴ് പടം. മലയാളത്തില്‍ ആദ്യ ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഹരിതയ്ക്ക് ഒട്ടേറെ ഓഫറുകള്‍ ലഭിയ്ക്കുന്നുണ്ട്. പക്ഷേ ഇവയെല്ലാം കൂടി താനിപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് ഹരിത പറയുന്നത്.

ചിത്രങ്ങളുടെ എണ്ണം കൂടുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, കാമ്പുള്ള വേഷങ്ങളോടാണ് താല്‍പര്യം. മഞ്ജു വാര്യരെ നോക്കൂ വളരെ കുറച്ച് ചിത്രങ്ങളെ അവര്‍ ചെയ്തിട്ടുള്ളുവെങ്കിലും ജനം ഇന്നും അവരുടെ കഴിവിനെ പ്രശംസിക്കുന്നു, സ്‌നേഹിക്കുന്നു. ഇത്തരത്തിലൊരു സ്റ്റാറ്റസാണ് ഞാന്‍ കൊതിയ്ക്കുന്നത്. കഥാപാത്രങ്ങളിലൂടെ പ്രശംസ നേടാനാണ് എനിയ്ക്ക് താല്‍പര്യം- ഹരിത പറയുന്നു.

English summary
She may be just one upcoming film old in Mollywood but the pretty Haritha Parokod is receiving umpteen offers from the industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam