»   » മലയാളത്തിലെ പുതുമുഖ നടിമാര്‍

മലയാളത്തിലെ പുതുമുഖ നടിമാര്‍

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമാലോകത്ത് എല്ലാ രംഗങ്ങളിലും പുതുമുഖ വസന്തമാണ്. 2013ല്‍ ഉണ്ടായ അത്രയും പുതുമുഖ അരങ്ങേറ്റത്തിന് ചലച്ചിത്രലോകം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ല. സംവിധാനത്തിലും തിരക്കഥാരചനയിലും സംഗീതത്തിലും അഭിനയത്തിലുമെല്ലാം പുതുമുഖങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്.

പല ചിത്രങ്ങളും വരുന്നത് പുതുമുഖങ്ങളുടെ സാന്നിധ്യവുമായിട്ടാണ്. നായികാ ദാരിദ്രമെന്നത് മലയാളത്തെ സംബന്ധിച്ച് വളരെ വിദൂരമായ ഒരു കാര്യമായി മാറിക്കഴിഞ്ഞു. അന്യഭാഷകളില്‍ നിന്നുള്‍പ്പെടെ പുതുമുഖനടിമാര്‍ മലയാളത്തിലെത്തുന്നു. പലരും മലയാള ചലച്ചിത്രലോകത്തെ ഇഷ്ടപ്പെടുകയും തുടരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മമ്മൂട്ടിച്ചിത്രങ്ങള്‍ തുടങ്ങി പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ വരെ പുതുമുഖ നായികമാര്‍ പ്രധാന വേഷങ്ങളില്‍ വരുന്നത് തുടരുകയാണ്. കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കുഞ്ഞനന്തന്റെ കട എന്നീ മമ്മൂട്ടിച്ചിത്രങ്ങളിലെല്ലാം പുതുമുഖ നടിമാരുടെ സാന്നിധ്യമുണ്ട്. കൂടാതെ സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രത്തിലമുണ്ട് മൂന്ന് പുതുമുഖ നായികമാര്‍. ഇതാ മലയാളത്തിലെത്തിയ പുത്തന്‍ നായികമാരില്‍ ചിലര്‍.

മലയാളത്തില്‍ പുതുമുഖ വസന്തം

തമിഴകത്ത് അരങ്ങേറ്റം നടത്തിക്കഴിഞ്ഞ വേദിക മലയാളത്തിലെത്തുന്നത് ദിലീപിന്റെ ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെയാണ്. ജോസ് തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈക്കാരിയായ വേദിക ശൃംഗാരവേലനില്‍ മുംബൈയില്‍ നിന്നെത്തുന്ന പട്ടണക്കാരിയായിട്ടാണ് അഭിനയിക്കുന്നത്. വേദികയുടെ അടുത്ത ചിത്രം തമിഴില്‍ ഒരുങ്ങുന്ന കാവ്യതലൈവനാണ്. ഈ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് വേദിക അഭിനയിക്കുന്നത്. വസന്തബാലനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ പുതുമുഖ വസന്തം

സമീര്‍ താഹിര്‍ ഒരുക്കിയ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന യാത്രാചിത്രത്തില്‍ നായികയായി എത്തിയ നടിമാണ് സുര്‍ജ ബാല. മണിപ്പൂര്‍ സ്വദേശിനിയായ സുര്‍ജയ്ക്കും സിനിമയില്‍ ഭാവിയുണ്ടെന്നകാര്യം ഉറപ്പാണ്. സ്വദേശമായ നാഗാലാന്റിലെ അരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്നും എന്‍ജിനീയറിങ് പഠനത്തിനായി കേരളത്തില്‍ എത്തുകയും സീനിയറായ കാസിയുമായി പ്രണയത്തിലാവുകയും ചെയ്യുകയാണ് സുര്‍ജയുടെ കഥാപാത്രം. പിന്നീട് സ്വദേശത്തേയ്ക്ക് തിരിച്ചുപോകുന്ന സുര്‍ജയുടെ കഥാപാത്രത്തെ അന്വേഷിച്ചുള്ള കാസിയുടെ യാത്രയാണ് ചിത്രം. മണിപ്പൂരി ചിത്രങ്ങളിലും ചില സംഗീത ആല്‍ബങ്ങളിലും സുര്‍ജയുടെ പ്രകടനം കണ്ടാണ് സമീര്‍ ചിത്രത്തിലെ നായികയായി അവരെ തീരുമാനിച്ചത്.

മലയാളത്തില്‍ പുതുമുഖ വസന്തം

പ്രശാന്ത് എം സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറിയെന്ന ചിത്രത്തിലൂടെയാണ് കശ്മീര്‍ സ്വദേശിയായ അംബര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ബാംഗ്ലൂരില്‍ താമസിക്കുന്ന അംബറിന്റെ ചില ഫോട്ടോകള്‍ കണ്ടാണ് പ്രശാന്ത് അവരെ പുതിയ ചിത്രത്തിലെ വേഷത്തിനായി ഓഡിഷന് ക്ഷണിച്ചത്. ഓഡിഷന്റെ ആദ്യഘട്ടത്തില്‍ത്തന്നെ അംബറിന്റെ അഭിനയചാതുരിയില്‍ പ്രശാന്ത് ഇംപ്രസ്ഡ് ആവുകയാായിരുന്നു. ചിത്രത്തില്‍ മൂകയും ബധിരയുമായ പെണ്‍കുട്ടിയായിട്ടാണ് അംബര്‍ അഭിനയിക്കുന്നത്.

മലയാളത്തില്‍ പുതുമുഖ വസന്തം

എവി ശശിധരന്‍ ഒരുക്കിയ ഒളിപ്പോര് എന്ന ചിത്രത്തിലാണ് തമിഴകത്തുനിന്നുള്ള സുബിക്ഷ നായികയായത്. ഫഹദ് ഫാസില്‍ ബ്ലോഗറുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മോശമല്ലാത്ത പ്രകടനമാണ് സുബിക്ഷ കാഴ്ചവച്ചത്. ഭാരതിരാജയുടെ അന്നക്കൊടിയെന്ന ചിത്രത്തിലൂടെയാണ് സുബിക്ഷ തമിഴകത്ത് അരങ്ങേറ്റം നടത്തിയത്. ബെല്ലാരി സ്വദേശിനിയായ സുബിക്ഷ മലായളത്തില്‍ തുടര്‍ന്നും അഭിനയിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മലയാളത്തില്‍ പുതുമുഖ വസന്തം

തമിഴകത്ത് ഭാഗ്യ പരീക്ഷണനടത്തിയ ശേഷമാണ് സ നം മലയാളത്തിലെത്തുന്നത്. തമിഴകത്ത് അംബുലിയെന്ന ചിത്രത്തിലാണ് സനം ആദ്യമായി അഭിനയിച്ചത്. മമാസ് ഒരുക്കിയ സിനിമാ കമ്പനിയെന്ന ചിത്രത്തിലാണ് സനം ആദ്യമായി അഭിനയിച്ചത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സനത്തിന് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന മമ്മൂട്ടിച്ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ സനം ഒരു പ്രധാന വേഷത്തില്‍ ത്തെുന്നുണ്ട്. ബ്രിട്ടനിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്താനായി സനം എത്തിയത്.

English summary
Mollywood is currently seeing an influx of leading ladies from other film industries

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam