»   » മലയാള സിനിമയിലേക്ക് മൂന്നാറില്‍ നിന്നൊരു പാട്ടെഴുത്തുകാരന്‍

മലയാള സിനിമയിലേക്ക് മൂന്നാറില്‍ നിന്നൊരു പാട്ടെഴുത്തുകാരന്‍

Written By:
Subscribe to Filmibeat Malayalam

മറ്റ് പല മേഖലകളില്‍ നിന്നും വഴി തെറ്റി വന്നവരോ, വഴി നിശ്ചയിച്ചു വന്നവരോ ആണ് ഇന്ന് മലയാള സിനിമയുടെ മുന്നിലും പിന്നിലും നിന്ന് പ്രവൃത്തിയ്ക്കുന്നത്. വക്കീലുദ്യോഗം പഠിച്ച മമ്മൂട്ടിയ്ക്കും, എന്‍ജിനിയറിങ് പഠിച്ച നിവിന്‍ പോളിക്കും സിനിമാഭിനയം ആകാമെങ്കില്‍ ഒരു ബിസിനസുകാരന് ഗാനരചയിതാവായും മലയാള സിനിമയിലെത്താം.

അങ്ങനെ മൂന്നാറില്‍ നിന്ന് മലയാള സിനിമയുടെ അണിയറയില്‍ എത്തിയിരിയ്ക്കുകയാണ് റോയ് പുറമഠം എന്ന ബിസിനസുകാരന്‍. മൂന്നാറില്‍ തേയില ബിസിനസും ചോക്ലേറ്റ് നിര്‍മാണവും അങ്ങനെ ചില ബിസിനസുകളുമായി പോകുന്ന റോയ് പുറമഠം ഇതിനോടകം ഒത്തിരി മലയാള സിനിമകളില്‍ പാട്ടെഴുതി കഴിഞ്ഞു.

roy-puramadam

അതില്‍ ഗാനഗന്ധവ്വന്‍ യേശുദാസിന് വേണ്ടി പാട്ടെഴുതാന്‍ സാധച്ചതിലാണ് റോയ് ഇപ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തിലെത്തുന്ന കോപ്പയിലെ കൊടുങ്കാറ്റ് എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ 'പറയുവാനറിയാതെ...' എന്ന പാട്ട് എഴുതിയിരിക്കുന്നത് റോയിയാണ്.

ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്ത് കല്‍പനകളാണ് റോയിയുടെ പുതിയ ചിത്രം. മിഥുന്‍ ഈശ്വര്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നത് റോയ് പുറമഠമാണ്. മീര ജാസ്മിന്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത് റോയിയുടെ വരികളിലൂടെയാണെന്ന പ്രത്യേകതയുമുണ്ട്.

English summary
New liricsist for Malayalam film, Roy Perumadam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam