»   »  മോഹന്‍ലാലിന്റെ കുടുംബത്തിലെത്തിയ അതിഥി, കിടിലന്‍ ചിത്രം പുറത്തുവിട്ട് സൂപ്പര്‍ സ്റ്റാര്‍!

മോഹന്‍ലാലിന്റെ കുടുംബത്തിലെത്തിയ അതിഥി, കിടിലന്‍ ചിത്രം പുറത്തുവിട്ട് സൂപ്പര്‍ സ്റ്റാര്‍!

Posted By: Nihara
Subscribe to Filmibeat Malayalam
വീട്ടിലെ അതിഥിയെ പരിചയപ്പെടുത്തി ലാലേട്ടന്‍ | Filmibeat Malayalam

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മോഹന്‍ലാലിന്റെ വീട്ടില്‍ പുതിയൊരു അംഗം കൂടി. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഫോട്ടോ സഹിതമാണ് ഈ വിശേഷം മോഹന്‍ലാല്‍ പങ്കുവെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായി. ഇതിനോടകം തന്നെ നിരവധി പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. പുതിയ വളര്‍ത്തുനായയെ ലഭിച്ചതിന്റെ സന്തോഷമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. കുടുംബത്തിലെ പുതിയ അതിഥി സ്പാര്‍ക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

താരരാജാവിന്റെ വീട്ടില്‍ വളരാനും ഒരു യോഗം വേണമെന്നാണ് ചിലര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുള്ളത്. തിരക്കിനിടയില്‍ സ്പാര്‍ക്കിന് ഭക്ഷണം കൊടുക്കാന്‍ മറക്കരുതെന്നാണ് മറ്റൊരാള്‍ കുറിച്ചിട്ടുള്ളത്. ഒടിയനു വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങി എന്നറിയിക്കാനാണ് ഈ പോസ്‌റ്റെന്നാണ് മറ്റു ചിലര്‍ കണ്ടെത്തിയിട്ടുള്ളത്.
മോഹന്‍ലാല്‍ ചിത്രമായ വില്ലന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. സെപ്റ്റംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്.

Mohanlal

ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ചിത്രവുമായി മുന്നേറുകയാണ് മോഹന്‍ലാല്‍. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രം വില്ലന്‍, വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രങ്ങളായ ഒടിയന്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

English summary
New member in Mohanlal's family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam