»   » വിജയ ജോഡികളെ വീണ്ടും ഒന്നിപ്പിക്കാന്‍ സിനിമയില്ലേ?

വിജയ ജോഡികളെ വീണ്ടും ഒന്നിപ്പിക്കാന്‍ സിനിമയില്ലേ?

Posted By:
Subscribe to Filmibeat Malayalam
Dileep-Kavya Madhavan
ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നാണവര്‍ ആദ്യമായി കണ്ടുമുട്ടിയത്. മലയാളസിനിമയിലെ കഴിഞ്ഞ കാലത്തെ ഹിറ്റ് താരജോഡികള്‍ ദിലീപും കാവ്യയും. ദിലീപിന്റെ നായികപദവിയില്‍ നിന്ന് തല്ക്കാലം ലീവെടുത്തു കാവ്യ സൂപ്പര്‍ താരങ്ങളുടെ നായികാപദവിയലങ്കരിച്ചു കൊണ്ടിരിക്കയാണ്. വിവാഹബന്ധം തകര്‍ന്നതോടെ മലയാളത്തില്‍ തിരിച്ചെത്തിയ കാവ്യയുടെ വിവാഹജീവിതത്തില്‍ ദിലീപ് വിഷയങ്ങള്‍ കടന്നു വന്നിരുന്നുവെന്ന് കഥകള്‍ പ്രചരിച്ചിരുന്നു.

മഞ്ജുവാര്യര്‍ ദിലീപ് കുടുംബചിത്രത്തില്‍ കാവ്യയെകുറിച്ചുളള ഗോസിപ്പുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. മഞ്ജു ചേച്ചി എന്റെ അടുത്ത സുഹൃത്തെന്ന് കാവ്യപറയാറുണ്ടെങ്കില്‍ അങ്ങിനെ ഒരു തുറന്നു പറച്ചിലിന് മഞ്ജുവാര്യര്‍ തയ്യാറായിട്ടില്ല. കാവ്യദിലീപ് ജോഡികള്‍ വീണ്ടും ഒന്നിക്കാത്തതിനുപിന്നില്‍ ഇങ്ങനെവല്ല കഥകളുമുണ്ടോയെന്നുമറിയില്ല. നിരവധി വിജയചിത്രങ്ങളുടെ പിന്‍ബലത്തില്‍ പ്രേക്ഷകമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരജോഡികള്‍ വീണ്ടും ഒന്നിക്കേണ്ടതുതന്നെ.

പക്ഷേ അതിന് പറ്റിയ അത്രയും മികച്ച കഥയും കഥാപാത്രങ്ങളും ഒത്തു വന്നാലെ ഇനി അത് സാദ്ധ്യമാവൂ എന്ന നിലപാടാണത്രേ ഈ നായികനായകന്‍മാരെ അകറ്റി നിര്‍ത്തുന്നതിലെപ്രധാന വില്ലന്‍. പരസ്പരം അങ്ങിനെയൊരു തീരുമാനത്തിലാണത്രേ ഇവര്‍. ഗോസിപ്പുകളേക്കാള്‍ വില നല്‌കേണ്ടത് നല്ല സിനിമയ്ക്കുതന്നെ, അങ്ങിനെയൊരു കഥ ഒത്തുവന്നാല്‍ ദിലീപും കാവ്യയും വീണ്ടും ജോഡികളായി ക്യാമറയ്ക്കു മുമ്പിലെത്തുമെന്ന് പ്രതീക്ഷിക്കാം.

മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള നായകനും നായികയുമാണ് ഇരുവരും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി സൂപ്പറുകള്‍ക്കൊപ്പം നായികയായി വേഷമിട്ട ഒരേയൊരു നായിക കാവ്യമാത്രമാണ്. മലയാളസിനിമയില്‍ മാത്രം കേന്ദ്രീകരിച്ച് കാവ്യ നേടിയ പ്രഥമ ഗണനീയ സ്ഥാനം അത്ര പെട്ടെന്ന് കയ്യടക്കാന്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മററ് നടിമാര്‍ക്ക് സാദ്ധ്യമാവുമെന്ന് തോന്നുന്നില്ല.

പാട്ടെഴുത്തും കമ്പോസിംഗും ആലാപനവുമൊക്കെയായി സജീവമായികൊണ്ടിരിക്കുന്ന കാവ്യയെ മലയാള സിനിമ സ്‌നേഹപൂര്‍വ്വം ഉള്‍ക്കെള്ളുന്നു. ഈ വര്‍ഷം ഈ താരജോഡി സംഗമം ഉണ്ടാവുമോ എന്ന് സംശയമാണ്.

English summary
Is any movie for Malluwood's lucky pair Dileep and Kavya Madhavan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam