»   » 'സൈഗാള്‍ പാടുകയാണ്' സംഗീതത്തില്‍ കുതിര്‍ന്ന ഈ ട്രെയിലര്‍ ഒന്നു കണ്ടു നോക്കാം

'സൈഗാള്‍ പാടുകയാണ്' സംഗീതത്തില്‍ കുതിര്‍ന്ന ഈ ട്രെയിലര്‍ ഒന്നു കണ്ടു നോക്കാം

Posted By:
Subscribe to Filmibeat Malayalam

സിബി മലയില്‍ സംവിധാനം ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആസ്വാദകരുടെ സിരകളില്‍ ലഹരിയായ് പടര്‍ന്നു കയറിയ സൈഗാള്‍ എന്ന കലാകാരന്റെ സംഗീതത്തിലൂടെ ഒരു കുടുംബത്തിന്റെ കഥ വരച്ചു കാട്ടുകയാണ്
ചിത്രം.

ഹൃദയഹാരിയായ വരികളിലൂടെ ഇന്നും ജീവിച്ചിരിക്കുന്ന സൈഗാള്‍ എന്ന സംഗീതജ്ഞന്റെ വരികള്‍ ഒരിക്കല്‍ കൂടി അനുസ്മരിച്ചു കൊണ്ടു നടത്തിയ ചടങ്ങിലായിരുന്നു ഓഡിയോ സിഡി പ്രാകാശനം.


saigal

സൈഗാള്‍ എന്ന അനശ്വര ഗായകന്റെ മകന്റെ വേഷമാണ് ഷൈന്‍ ടോം ചാക്കോ ചെയ്യുന്നത്. രമ്യാ നമ്പീശന്‍ ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈഗാള്‍ യൂസഫ് ബായിയുടെ മകനായ് ജനിച്ച് ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന സാധാരണക്കാന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ടി.എ റസാഖിന്റേതാണ് തിരക്കഥ. ജയചന്ദ്രന്റേതാണ് സംഗീതത്തില്‍ പുതിയൊരു ബാലഗായകനെ പരിച്ചയപ്പെടുത്തിയിട്ടുണ്ട്. അജല്‍ എന്ന കൊച്ചു ഗായകന്റെ ഉച്ഛസ്ഥായിലുള്ള ഗാനങ്ങള്‍ ജനമനസ്സുകളില്‍ ഇടം നേടി കഴിഞ്ഞു.

English summary
Saigal Paadukayanu Official Trailer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam