»   » സെപ്തംബര്‍ സിനിമകളാല്‍ സമൃദ്ധം

സെപ്തംബര്‍ സിനിമകളാല്‍ സമൃദ്ധം

Written By:
Subscribe to Filmibeat Malayalam

പെരുന്നാള്‍, ഓണം ബഹളങ്ങള്‍ കഴിയാന്‍ കാത്തിരുന്നതുപോലെ ഒട്ടേറെ ചിത്രങ്ങള്‍ സെപ്തംബര്‍ മാസത്തില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ എന്നു പറയാന്‍ ഇവയില്‍ ഒന്നുപോലുമില്ലെങ്കിലും പ്രമേയം കൊണ്ട് പുതുമ പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍ പുതിയ റിലീസിംഗിലുണ്ട്.

വി.കെ. പ്രകാശ്, അനൂപ് മേനോന്‍, ജയസൂര്യ ടീമിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ്, ചട്ടക്കാരിയുടെ റീമേക്ക് പഴയ സംവിധായകന്‍ കെ.എസ് സേതുമാധവന്റെ മകനൊരുക്കുന്ന ചട്ടക്കാരി, മോളി ആന്റി റോക്ക്സ് ഇവ ഏറെ പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് നല്കുന്നുണ്ട്. അതുപോലെ തന്നെ വലിയ ഇടവേളക്കുശേഷം മധുപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒഴിമുറി, കെ.മധുവിന്റെ ബാങ്കിംഗ് ഹവേഴ്‌സ് 10 ടു 4 പി.എം എന്നിവയും തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളാണ്.

സജി സുരേന്ദ്രന്റെ ഹസ്ബന്റ്‌സ് ഇന്‍ഗോവ, മാന്ത്രികന്‍, നി.കോ.ഞാ.ച, ഇത്രമാത്രം തുടങ്ങിയ ചിത്രങ്ങളും റിലീസിംഗിനൊരുങ്ങുകയാണ്. പോസറ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞു കൊണ്ടിരിക്കുന്ന വേറെയും രണ്ടുചിത്രങ്ങള്‍ തിയറ്ററിലെത്താനിടയുണ്ട്. ഈ സിനിമകള്‍ക്ക് വെല്ലുവിളിയായി സൂര്യയുടെ മാറ്റാന്‍ എന്ന തമിഴ്ചിത്രം നൂറോളം തിയറ്ററുകളിലെത്തുകയാണ്.

താരതമ്യേന ചെറിയ ബഡ്ജറ്റുകളിലിറങ്ങുന്ന പുതിയ സിനിമകള്‍ ഓണക്കാലത്തെ തിരക്കുകള്‍ക്കുശേഷം എത്തുന്നത് ഒരു റിലീഫ് പീരിയഡ് കാത്തിരുന്ന ചിത്രങ്ങളായാണ്. മമ്മൂട്ടിയുടെ താപ്പാന, ഫ്രൈഡേ, മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍, അല്ലുവിന്റെ ഗജപോക്കിരി എന്നീ ഓണം പെരുന്നാള്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ഇപ്പോഴും സജീവമാണ്.

സൂപ്പര്‍ താരചിത്രങ്ങള്‍ക്കിടയില്‍ ചെറിയ ചിത്രമായ െ്രെഫഡേ തിളങ്ങിനില്ക്കുന്നു എന്നു എടുത്തുപറയേണ്ടതാണ്. പുതിയ ചിത്രങ്ങള്‍ ഏതെല്ലാം പ്രതീക്ഷയ്‌ക്കൊത്തുയരുമെന്ന് കാത്തിരുന്ന് കാണാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam