»   » ലുക്കില്‍ കലക്കിയിട്ടുണ്ട് കുഞ്ഞിരാമന്‍

ലുക്കില്‍ കലക്കിയിട്ടുണ്ട് കുഞ്ഞിരാമന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

അവികിസിതമായ ഗ്രാമത്തിലെ ഏതാനും ചെറുപ്പക്കാരുടെ കഥ പറയുന്ന കുഞ്ഞിരാമയണത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ ബേസില്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞിരാമായണം. വളരെ രസകരമായി ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യ പോസ്റ്ററും കൗതുകമുണര്‍ത്തുന്നതാണ്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന്റെ സഹസംവിധാനം നിര്‍വ്വഹിച്ച ബേസില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞിരാമായണം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചിറ്റൂര്‍, കൊട്ടവായൂര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

kunjiraman

വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ കുഞ്ഞിരാമന്റെ വേഷം അവതരിപ്പിക്കുന്നത്. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗ്ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രം.

ലിറ്റില്‍ ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകരന്‍ ഈണം പകരും. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം റിലീസിനെത്തിക്കുന്നത്.

English summary
'Kunjiramayanam' directed by debutant Basil Joseph starring Vineeth Sreenivasan, Dhyan Sreenivasan, and Aju Varghese in the lead roles has started rolling in Palaghat.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam