»   » സ്‌റ്റൈലിഷ്, ക്ലാസ്സ്, റിവഞ്ച് ത്രില്ലർ! പൃഥ്വിരാജ് നിറഞ്ഞ് നിൽക്കുന്ന ആദം ജൊആൻ! ടീസർ...

സ്‌റ്റൈലിഷ്, ക്ലാസ്സ്, റിവഞ്ച് ത്രില്ലർ! പൃഥ്വിരാജ് നിറഞ്ഞ് നിൽക്കുന്ന ആദം ജൊആൻ! ടീസർ...

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും ഒരോ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടനാണ് പൃഥ്വിരാജ്. ടിയാന്റെ പരാജയത്തിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ആദം ജൊആന്‍. കൊച്ചിയും സ്‌കോട്ടലന്റും പ്രധാന ലൊക്കേഷനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിരക്കഥാകൃത്തായ ജിനു എബ്രഹാമാണ്. 

ടിയാന്റെ പരാജയത്തിന് പിന്നിലെ ഉത്തരവാദികളാര്, പ്രേക്ഷകരോ??? പൃഥ്വിരാജ് പറയുന്നതിങ്ങനെ...

ഇഷ്ടതാരം മോഹന്‍ലാല്‍, പക്ഷെ സ്വപ്‌ന നായകന്‍ ഈ മലയാള യുവതാരം... ശെല്‍വരാഘവന്‍ പറയുന്നു!

സൂപ്പര്‍ ഹിറ്റായി മാറിയ രണ്ട് ഗാനങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്ത് വന്നിരിക്കുകയാണ്. ആഗസ്റ്റ് 31ന് തിയറ്ററിലെത്തുന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളും രണ്ട് ടീസറുകളുമാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ

തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് ടീസര്‍ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കുള്ള ആയിരത്തിലധികം ഷെയറുകള്‍ ലഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നിരവധി അക്കൗണ്ടുകളില്‍ നിന്നായി യൂടൂബിലും ടീസര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

റിവഞ്ച് ത്രില്ലര്‍

ചിത്രം ഒരു റിവഞ്ച് ത്രില്ലറാണെന്നുള്ള സൂചനയാണ് സ്റ്റൈലിഷ് ക്ലാസ് ടീസർ നല്‍കുന്നത്. സ്‌കോട്ട്‌ലന്റിലെ ശവസംസ്‌കാര ചടങ്ങിലെ ദൃശ്യങ്ങളാണ് 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്. പതിനൊന്ന് പേരടങ്ങുന്ന ഒരു ചെറു സംഘത്തിന് പിന്നാലെയാണ് ആദം എന്ന പൃഥിരാജ് കഥാപാത്രം.

യഥാര്‍ത്ഥ സംഭവം

സ്‌കോഡ്ലന്‍ഡില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന് പ്രമേയമായത്. ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രം സ്‌കോട്ട്ലണ്ടില്‍ ചിത്രീകരിക്കുന്നതിനിടെ ശ്രദ്ധയില്‍പെട്ട ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് സിനിമയുടെ കഥ ജനിക്കുന്നത്.

ജിനു എബ്രഹാമിന്റെ ആദ്യ ചിത്രം

തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ജിനു എബ്രഹാമിന്റെ പ്രഥമ സംവിധാന സംരംഭമാണ് ആദം ജൊആന്‍. പൃഥ്വിരാജ് നായകാനായ മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ജിനു.

ദീപക് ദേവിന്റെ സംഗീതം

ദീപക് ദേവാണ് ആദം ജോആനിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു. ഈ കാറ്റ്, അരികില്‍ ഇനി ഞാന്‍ എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. ഇതില്‍ അരികില്‍ ഇനി ഞാന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്.

ബിഗ് ബജറ്റ് ചിത്രം

സ്‌കോട്ട്‌ലന്റ് പ്രധാന ലൊക്കേഷനാകുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായകയാകുന്നത് മിഷ്തി ചക്രവര്‍ത്തിയാണ്. ഭാവന, നരേന്‍, രാഹുല്‍ മാധവ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സിദ്ധിഖ്, ലന, ജയ മേനോന്‍, ബേബി അബിദ ഹുസൈന്‍ എന്നിവരും അഭിനയിക്കുന്നു. രണ്‍ജി പണിക്കര്‍ എന്റര്‍ടെന്‍മെന്റിന്റെ ബാനറില്‍ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ബ്രിജീഷ് മുഹമ്മദ്, ജോസ്‌മോന്‍ സൈമണ്‍ എന്നിവര്‍ ചേര്‍ന്നാണ്.

ടീസര്‍ കാണാം

പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന ആദം ജൊആന്‍ രണ്ടാം ടീസര്‍.

English summary
Adam Joan’s second teaser was released via the star’s official Facebook page. It introduces the movie’s protagonist Adam who is shown arriving at a funeral spot in Scotland.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam