»   » സെക്കന്റ് ഷോ ലാഭമോ നഷ്ടമോ?

സെക്കന്റ് ഷോ ലാഭമോ നഷ്ടമോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/new-wave-mollywood-town-2-102194.html">Next »</a></li></ul>

ഈ വര്‍ഷത്തെ ആദ്യഹിറ്റ് ചിത്രമെന്ന് അവകാശപ്പെടുന്ന സെക്കന്റ് ഷോ ലാഭമോ നഷ്ടമോ? സെക്കന്റ് ഷോയുടെ അണിയറപ്രവര്‍ത്തകര്‍ ചിത്രം ലാഭമെന്ന് അവകാശപ്പെടുമ്പോള്‍ നഷ്ടമെന്നായിരുന്നു ഒരു കൂട്ടര്‍ വാദിച്ചിരുന്നത്.

Second Show

സെക്കന്റ് ഷോ തിയറ്ററുകളിലെത്തുമ്പോള്‍ ആകെയുണ്ടായിരുന്ന ആകര്‍ഷണഘടകം മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമെന്നത് മാത്രമായിരുന്നു. ഒരുകൂട്ടം നവാഗതരെ അണിനിരത്തിയ ചിത്രം അര്‍ഹിച്ച അംഗീകാരം നേടുകയുണ്ടായില്ല. ഒരു ശരാശരി മലയാളചിത്രമെന്നതിലുപരി സെക്കന്റ് ഷോ ചര്‍ച്ചകളിലിടം നേടിയില്ല.

താരപുത്രന്റെ സിനിമയെക്കുറിച്ചുള്ള മുന്‍വിധികള്‍ കടന്നുപോയതു കൊണ്ടാവാം വിജയം നേടിയ സിനിമയെ നഷ്ടം വന്ന സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പലരും ഉത്സാഹിച്ചത്. എന്നാല്‍ 2012ലെ ആദ്യത്തെ വിജയം ചിത്രമാണ് സെക്കന്റ് ഷോയെന്ന് അതിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാലത് ദുല്‍ക്കര്‍ സല്‍മാന്റെ സാന്നിധ്യം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. അതിനുമപ്പുറം മറ്റുചില തന്ത്രങ്ങളാണ് സെക്കന്റ് ഷോയ്ക്ക് അനുകൂലമായി മാറിയത്.

പിഴയ്ക്കാത്ത കണക്കുക്കൂട്ടലുകളാണ് സെക്കന്റ് ഷോയ്ക്ക് തുണയായത്. അതിന്റെ കണക്കിങ്ങനെ- താരപുത്രന്റെ ചിത്രത്തിന്റെ ചെലവ് രണ്ട് കോടിയിലൊതുക്കിയതില്‍ തുടങ്ങുന്നു നിര്‍മാതാക്കളുടെ ആദ്യവിജയം. വിതരണവകാശത്തിലൂടെ കിട്ടിയത് 55 ലക്ഷം രൂപ. വീഡിയോ, ഓവര്‍സീസ്, സാറ്റലൈറ്റ് റൈറ്റ്‌സ് ഈ വകയില്‍ ചിത്രം നേടിയത് 1 കോടി 70 ലക്ഷം രൂപ. തിയറ്ററുകളില്‍ അമ്പതാം ദിനം ആഘോഷിയ്ക്കാനുള്ള ഭാഗ്യമുണ്ടായ സെക്കന്റ് ഷോയുടെ തിയറ്റര്‍ ഷെയറായി വന്നത് 1.48 കോടി. സെക്കന്റ് ഷോയുടെ ലാഭക്കണക്ക് ഇങ്ങനെയൊക്കെയാണ്.
അടുത്ത പേജില്‍
ദുല്‍ക്കര്‍ ചിത്രത്തിന്റെ വിജയരഹസ്യം?

<ul id="pagination-digg"><li class="next"><a href="/news/new-wave-mollywood-town-2-102194.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam