»   » മത്സരം അന്നയും ലിസമ്മയും തമ്മില്‍

മത്സരം അന്നയും ലിസമ്മയും തമ്മില്‍

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Anna_lisamma
2013ലെ മല്‍സരത്തിനു വെള്ളിയാഴ്ച തുടക്കമാകുകയാണ്. ഇക്കുറിയും നവാഗത സംവിധായരുടെ ചിത്രങ്ങളാണ് മല്‍സരിക്കുന്നത്. രാജീവ് രവിയുടെ അന്നയും റസൂലും, സന്ദീപ് സേനന്റെ നീ കൊ ഞാ ചാ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇതോടൊപ്പം ചിലപ്പോള്‍ ബാബു ജനാര്‍ദ്ദനന്റെ ലിസമ്മയുടെ വീടും തിയറ്ററില്‍ എത്തും.

കാമറാമാന്‍ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്നയും റസൂലും.സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ഫഹദ് ഫാസിലും ആന്‍ഡ്രിയയുമാണ് അഭിനയിക്കുന്നത്. രണ്ടു മതസ്ഥര്‍ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ഫഹദ് ചിത്രങ്ങളെല്ലാം നല്ല നേട്ടമുണ്ടാക്കിയ സ്ഥിതിക്ക് അന്നയും റലൂസും ഹിറ്റ് ആകുമെന്നുതന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ.

സംവിധാകരായ രഞ്ജിത്ത്, ആഷിഖ് അബു, ജോയ് മാത്യു, ബാലചന്ദ്രര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഫഹദിന്റെ സഹോദരന്റെ വേഷമാണ് ആഷിക് അബുവിന്. സെവന്‍ ആര്ട്‌സ് മോഹനനും വിനോദ് വിജയനുമാണ് നിര്‍മാണം.

നിന്നേം കൊല്ലും ഞാനും ചാകും എന്ന പേരിന്റെ ഹ്രസ്വമാണ് നീ കൊ ഞാ ചാ. സന്ദീപ് സേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആണ് നായകന്‍. കൗമാരപ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍ അഭിനയിക്കുന്ന ചിത്രമാണ് ലിസമ്മയുടെ വീട്.

അച്ഛനുറങ്ങാത്ത വീട് എന്ന ലാല്‍ജോസ് ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് തിരക്കഥാകൃത്ത് ബാബുജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അച്ഛനുറങ്ങാത്ത വീട്ടില്‍ മുക്ത ചെയ്തിരുന്ന ലിസമ്മ വലുതായശേഷം തന്റെ ജീവിതത്തില്‍ ഉണ്ടായ കുറേ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതോടെ സംഭവം വീണ്ടും സജീവമാകുകയാണ്. ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായ മുംബൈ ഡിസംബര്‍ 12 എന്ന ചിത്രമായിരുന്നു ആദ്യം സംവിധാനം ചെയ്തത്.

2012 നല്‍കിയ ഉണര്‍വില്‍ നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷവും തിയറ്ററില്‍ എത്തുക. കഴിഞ്ഞവര്‍ഷം 127 ചിത്രമായിരുന്നെങ്കില്‍ ഇക്കുറി അത് 130 കടക്കാനാണ് സാധ്യത. 2012ല്‍ മനോജ് വിജയന്റെ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് മാത്രമായിരുന്നു ആദ്യദിവസം റിലീസ് ചെയ്തത്. എന്നാല്‍ ഇക്കുറി അത് മൂന്നിലാണു തുടങ്ങുന്നത്.

English summary
Three malayalam movie releases this friday- Lisammayude Veedu, annayum rasoolum, nee ko njaa cha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam