twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടുറോട്ടില്‍ തേങ്ങയുടച്ച് 'ഗട്ടര്‍' സിനിമയുടെ പൂജ

    By Aswathi
    |

    സമൂഹത്തിലെ അനീതിക്കെതിരെ പൊരുതാന്‍ എന്നും മൂര്‍ച്ചയുള്ള ആയുധമാണ് കലകള്‍. അത് സിനിമയോ, പാട്ടോ, കവിതയോ ചിത്രങ്ങളോ എന്തിന് കുഞ്ചന്‍ നമ്പ്യാരുടെ രീതിയില്‍ തുള്ളലോ ആകാം. ഇപ്പോള്‍ കേരളത്തിന്റെ മുഖ്യപ്രശ്‌നങ്ങളിലൊന്നാണ് ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍. പത്തടി ഇടവിട്ട് കുണ്ടുകളും ഗട്ടറുകളും. ഇതിനെ പ്രമേയമാക്കി എഴുതിയ പാട്ട് പോയ മാസം യൂട്യൂബില്‍ വന്‍ജനശ്രദ്ധ നേിയിരുന്നു.

    ഒരു പാട്ടിന് ഇത്രയും ശ്രദ്ധ നേടാന്‍ കഴിയുന്നെങ്കില്‍ ഇതേ പ്രമേയത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് എന്ത്‌കൊണ്ട് കഴിയില്ല? അതെ കേരളത്തിലെ ഗട്ടറുകള്‍ പ്രമേയമാക്കി നവാഗതനായ സുമേഷ് നാഥാരി ഒരു സിനിമ സംവിധാനം ചെയ്യുന്നു. ഗട്ടന്‍ എന്ന് തന്നെയാണ് ചിത്രത്തിന്റെ പേരും. കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ പൂജ തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

    Gutter

    നടുറോട്ടില്‍ തേങ്ങയുടച്ചുകൊണ്ടാണ് ചിത്രത്തിന്റെ പൂജ നടന്നത്. ദേശീയപാത 47ലെ നെട്ടൂര്‍ ജഗ്ഷനിലെ കുഴിയില്‍
    വച്ചായിരുന്നു പൂജ. ദേശീയ പാതയിലെ നടുറോട്ടില്‍ തേങ്ങയുടക്കലും പൂജയും കണ്ട നാട്ടുകാര്‍ ആദ്യം കരുതിയത് കുഴികള്‍ക്കും ഗട്ടറുകള്‍ക്കും എതിരെയുള്ള പുതിയ സമരമുറയാണെന്നാണ്. പിന്നീടാണ് അറിഞ്ഞത് ഗട്ടര്‍ സിനിമയുടെ പൂജയാണ് കഴിഞ്ഞതെന്ന്.

    മന്ത്രി കെ ബാബുവും പൂജയില്‍ പങ്കെടുത്തു. ഗട്ടറില്‍ തന്നെ പൂജനടത്തണമെന്ന് അണിയറപ്രവര്‍ത്തകുടെ തീരുമാനമായിരുന്നു. ചലച്ചിത്ര താരം റഹാമാനടക്കം നിരവധിപേര്‍ പൂജയില്‍ പങ്കെടുക്കാനെത്തി. അതേസമയം റോഡിലെ കുഴികളടക്കാന്‍ പാതിരാത്രി റോഡിലിറങ്ങിയ നടന്‍ ജയസൂര്യയുടെ അവസ്ഥ വരുമോ എന്ന ആശങ്കയും ഗട്ടറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

    English summary
    Newcomer Sumesh Nathari directing a Malayalam movie based on Kerala roads named Gutter.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X